ADVERTISEMENT

കാസർകോട് ∙ കണ്ടക്ടർമാർക്കു മുഖാവരണം നൽകി മോട്ടർ വാഹന വകുപ്പ്. ആർടിഒ എൻഫോഴ്സ്മെന്റ് ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായിട്ടാണ് കെഎസ്ആർടിസി–സർക്കാർ ബസുകളിലെ കണ്ടക്ടർമാർക്ക് ഫേസ് ഷീൽഡ് നൽകിയത്. 

നിലവിലെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ ആൾക്കാരുമായി സമ്പർക്കം വരുന്ന വ്യക്തിയെന്ന നിലയ്ക്കു കണ്ടക്ടർമാർ മാസ്ക്, സാനിറ്റൈസർ മുഖാവരണം എന്നിവ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോധവൽക്കരിക്കുകയും ബസുകളിൽ നിന്നു യാത്ര അനുവദിക്കരുതെന്ന നിർദേശം നൽകുകയും ചെയ്തു.

 എൻഫോഴ്സ്മെന്റ് ആർടിഒ ടി.എം.ജഴ്സൺ ഉദ്ഘാടനം ചെയ്തു. 

മോട്ടർ വാഹന വകുപ്പ് ഇൻസ്പെക്ടർമാരായ കെ.എം.ബിനീഷ്, എ.പി.കൃഷ്ണകുമാർ, അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഐ.ജി.ജയരാജ് തിലക്, എ.അരുൺ രാജ്, എം.പ്രവീൺകുമാർ, എം.സുധീഷ്, എസ്.ആർ.ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com