ADVERTISEMENT

ചെറുവത്തൂർ ∙ മടക്കരയിലെ കൃത്രിമ ദ്വീപിൽ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ‘മിയാവാക്കി’ പദ്ധതിക്കു തുടക്കമായി. ജില്ലയിൽ ഏറെ ടൂറിസം സാധ്യതയുള്ള മടക്കരയിലെ കൃത്രിമ ദ്വീപിൽ പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരം സൃഷ്ടിക്കുകയാണു മിയാവാക്കി പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്.

അത്തി, പേരാൽ, മുള്ളുമുരുക്ക്, കാഞ്ഞിരം, മഞ്ചാടി, കുന്നിമണി, നെല്ലി, നീർമാതളം, അരയാൽ, പൂവരശ്, മാവ്, പ്ലാവ്, കണിക്കൊന്ന, രാമച്ചം, പതിമുഖം, ചാമ്പ, കരിങ്ങാലി, കൊക്കോ, ഏഴിലംപാല, ഇലഞ്ഞി, ഇലവ് തുടങ്ങി നൂറിനങ്ങളിലായി ആയിരത്തിയിരുന്നൂറോളം വൃക്ഷത്തൈകളാണു പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുന്നത്.

കൃത്രിമ ദ്വീപിലെ 7 സെന്റ് സ്ഥലത്താണു ഈ ചെറുവനം സൃഷ്ടിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം എം.രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡിടിപിസി സെക്രട്ടറി ബിജുരാഘവ് എന്നിവർ പങ്കെടുത്തു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com