ADVERTISEMENT

ചെറുവത്തൂർ ∙ മീൻപിടിക്കാൻ പോയ യന്ത്രവൽക്കൃത വള്ളം ശക്തമായ കടൽക്ഷോഭത്തിൽ തിരയിൽപ്പെട്ടു. മഗ്ദലന മറിയം എന്ന യന്ത്രവൽക്കൃത വള്ളമാണ് നീലേശ്വരം അഴിത്തല അഴിമുഖം കടക്കുമ്പോൾ അപകടത്തിൽ പെട്ടത്. തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിലാണ് അപകടമൊഴിവായത്.

ചെറുവത്തൂർ കാവുംചിറ ഹാർബറിലെ സോനുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. അലക്സാണ്ടർ, ജോണി, വർഗീസ്, തദ്ദേഷ്,സ്റ്റീഫൻ എന്നീ 5 തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വള്ളം മറ്റൊരു യന്ത്രവൽകൃത വള്ളത്തിന്റെ സഹായത്തോടെയാണ് ഓരിയിലേക്കെത്തിച്ച് കരയ്ക്കു കയറ്റിയത്. ഒരു ലക്ഷം രൂപയുടെ നഷ്ട‌ം കണക്കാക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com