ADVERTISEMENT

ഭീമനടി∙ വെസ്റ്റ് എളേരി പഞ്ചായത്തിലെ വരക്കാട് തട്ടിൽ മഹാശില കാലഘട്ടത്തിന്റെ ചരിത്രശേഷിപ്പുകളായ കൊടുങ്കല്ലറയുടെയും കുടക്കല്ലിന്റെയും ഭാഗങ്ങൾ കണ്ടെത്തി. ചരിത്ര ഗവേഷകരും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്രാധ്യപകരുമായ നന്ദകുമാർ കോറോത്ത്, സി.പി.രാജീവൻ, പുരാവസ്തു ഗവേഷകൻ എം.എസ്.സുജനപാൽ എന്നിവർ പ്രദേശത്ത് നടത്തിയ നിരീക്ഷണത്തിലാണ് മഹാശിലാ കാലഘട്ടത്തിലെ സംസ്കാരത്തിന്റെ ഭാഗമായ കൊടുങ്കല്ലറയും കുടക്കല്ലിന്റെ ഭാഗങ്ങളും നശിപ്പിക്കപ്പെട്ട നിലയിലുള്ള രണ്ടു ചെങ്കല്ലറകളും കണ്ടെത്തിയത്.

അക്ഷാംശം 12.316 രേഖാംശം 75.307 സ്ഥിതി ചെയ്യുന്ന  കൊടുങ്കല്ലറയുടെ മുകളിലെ പാളി നീക്കം ചെയ്ത നിലയിലാണുള്ളത്. ജില്ലയിൽ ഇതിനു മുൻപ് കൊടുങ്കല്ലറ പ്ലാച്ചിക്കര വനാതിർത്തിയിൽ കണ്ടെത്തിയിരുന്നുവെങ്കിലും ആദ്യമായാണ് പൂർണമായും തകർക്കപ്പെടാത്ത നിലയിൽ കൊടുങ്കല്ലറ കണ്ടെത്തുന്നത്. 500 മീറ്റർ ചുറ്റളവിൽ കൊടുങ്കല്ലറ, കുടക്കല്ല്, ചെങ്കല്ലറ എന്നിവ കണ്ടെത്തിയത് വരക്കാട് തട്ടിന് മഹാശിലാകാലഘട്ടത്തിലുണ്ടായ പ്രാധാന്യത്തെയാണു സുചിപ്പിപ്പിക്കുന്നതെന്ന് ഇവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com