ADVERTISEMENT

ചെറുവത്തൂർ∙ കേരള ബാങ്ക് സംവിധാനം കടലാസ് ബാങ്കായി മാറിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം ചെറുവത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

കെസിഇഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുങ്ങപ്പള്ളി, ജില്ലാ സെക്രട്ടറി കെ.ശശി, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് വി. കൃഷ്ണൻ,   കെസിഇഎഫ് ഹൊസ്ദുർഗ് താലൂക്ക് പ്രസിഡന്റ് എ.കെ. ശശാങ്കൻ എന്നിവർ പ്രസംഗിച്ചു.  

പ്രതിനിധി സമ്മേളനം കെസിഇഎഫ് സംസ്ഥാന വൈ. പ്രസിഡന്റ് എം.രാജു ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ജെയ്സൺ തോമസ് അധ്യക്ഷത വഹിച്ചു. കെസിഇഎഫ് സംസ്ഥാന ട്രഷറർ പി.കെ.വിനയകുമാർ ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന സെക്രട്ടറി എൻ.സുഭാഷ് കുമാർ, പി.വിനോദ് കുമാർ, പി.കെ.പ്രകാശ് കുമാർ, കെ.ജോസ് പ്രകാശ്, കെ.പി.പ്രഭാകര, കെ.നാരായണൻ നായർ, പ്രകാശ് ബായാർ, എം.കെ.ഗോവിന്ദൻ, ഇ.കെ. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. 

വനിതാ സമ്മേളനം കെസിഇഎഫ് വനിതാ ഫോറം സംസ്ഥാന അധ്യക്ഷ സി. ശ്രീകല ഉദ്ഘാടനം ചെയ്തു. എം.എസ്. പുഷ്പലത അധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ വനിതാവേദി സംസ്ഥാന അധ്യക്ഷ ഡോ.പി.വി. പുഷ്പജ, വനിതാ ഫോറം സംസ്ഥാന കൺവീനർ പി.ശോഭ കെ.എം. ശ്രീജ, വി.അംബിക എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com