ADVERTISEMENT

കൊന്നക്കാട് ∙ നിർധനരായ 3 രോഗികളുടെ ചികിത്സയ്ക്കുള്ള പണം സമാഹരിക്കുന്നതിനായി കൊന്നക്കാട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചാലഞ്ച് വേറിട്ട മാതൃകയായി. ഒരു നാടിന്റെ സ്നേഹവും കരുതലും ഐക്യവുമാണ് ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ തെളിഞ്ഞുകണ്ടത്. 4000 ലേറെ ബിരിയാണിയാണ് ഇന്നലെ ചാലഞ്ചിന്റെ ഭാഗമായി വിതരണം ചെയ്തത്. ഇതിലൂടെ ലഭിക്കുന്ന തുക 3 രോഗികൾക്കും തുല്യമായി വീതിച്ചു നൽകാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ചാലഞ്ചിന്റെ ഉദ്ഘാടനം ജനകീയ കമ്മിറ്റി രക്ഷധികാരി ടി.പി.തമ്പാൻ മാലോത്ത് കസബ ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ്‌ സനോജ് മാത്യുവിന് ബിരിയാണി പായ്ക്കറ്റു നൽകി നിർവഹിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ്, വൈറ്റ് ആർമി കൊന്നക്കാട്, മൈത്രി സ്വയം സഹായ സംഘം, കൊന്നക്കാട് ഡ്രൈവേഴ്സ് യൂണിയൻ, നമ്മുടെ ഗ്രാമം കൊന്നക്കാട്, സ്റ്റാർ മുട്ടോoകടവ്, മഹാത്മ ജനശ്രീ യൂണിറ്റ്, യേസ് ഐ ക്യാൻ, അപ്പൂസ് കൺസ്ട്രക്ഷൻ, ഗോൾഡൻ സ്വയം സഹായ സംഘം തുടങ്ങിയ സംഘടനകളും കൂട്ടായ്മകളും പരിപാടിക്കു പിന്തുണയുമായി ഉണ്ടായിരുന്നു.  പഞ്ചായത്ത് അംഗം പി.സി.രഘുനാഥൻ, കെ.ആർ.മണി, ഷാജി തൈലംമാനാൽ, പി.കെ.ജോസഫ്, ഹരികുമാർ, ജി.ദിബാഷ്,  രതീഷ് ഒന്നാമൻ, മുനീർ, വിനു തൊട്ടോൻ, ഡാർലിൻ ജോർജ് കടവൻ, സിജു കുട്ടൻ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, അരുൺ തോട്ടത്തിൽ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com