ADVERTISEMENT

കാസർകോട്∙ ബേക്കൽ കോട്ടയിൽ 15നു രാവിലെ 8നു ദുരന്ത പ്രതികരണ സേനയുടെ മോക്ഡ്രിൽ സംഘടിപ്പിക്കാൻ കലക്ടർ  ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. എഡിഎം എ.കെ. രമേന്ദ്രൻ, എൻഡിആർഎഫ് ഇൻസ്‌പെക്ടർ അർജുൻപാൽ രജ്പുത്, എസ്ഐ കെ.മനീഷ് എന്നിവർ പ്രസംഗിച്ചു. എൻഡിആർഎഫിന്റെ നാലാം ബറ്റാലിയനാണ് ബേക്കലിൽ മോക്ഡ്രിൽ നടത്തുന്നത്. 

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചാണ് ചരിത്ര പ്രാധാന്യമുള്ള വിവിധ ഭാഗങ്ങളിൽ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട (എൻഡിആർഎഫ് ) മോക്ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ ഭൂകമ്പമുണ്ടായാൽ  കുഴപ്പത്തിലാകുന്ന 10 പേരെ രക്ഷിക്കുന്നതാണ് മോക്ഡ്രില്ല് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com