ADVERTISEMENT

കാസർകോട് ∙ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരകളാകുന്നവർ സ്ത്രീകളും കുട്ടികളുമാണെന്നു വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ. ആശയങ്ങൾ കൊണ്ടാണ് രാഷ്ട്രീയം വ്യക്തമാക്കേണ്ടതെന്നും അതിന് ആയുധങ്ങൾ ആവശ്യമില്ലെന്നും ഷാഹിദ പറഞ്ഞു. ആലപ്പുഴ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അംഗത്തിന്റെ അഭിപ്രായപ്രകടനം. കാസർകോട് നടന്ന അദാലത്തിനു ശേഷമാണ് ഷാഹിദ ഇങ്ങനെ പ്രതികരിച്ചത്. 

സ്വത്തു തർക്കവുമായി ബന്ധപ്പെട്ടു ഭാര്യ സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ഇടപെട്ടതിനെ തുടർന്ന് അവരുടെ പണം തിരികെ ലഭിച്ചതായി പരാതിക്കാരി കമ്മിഷനെ അറിയിച്ചു.അദാലത്തിൽ 35 പരാതികൾ പരിഗണിച്ചു. 10 പരാതികൾ തീർപ്പാക്കി. 4 പരാതികൾക്കു റിപ്പോർട്ട് തേടി. 21 പരാതികൾ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. അഭിഭാഷക പാനലിലുള്ള പി.സിന്ധു, എം.ഇന്ദിരാവതി, ഫാമിലി കൗൺസലർ രമ്യമോൾ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com