ADVERTISEMENT

പാലക്കുന്ന് ∙ ചിത്രത്തിലും ശിൽപത്തിലും കരവിരുതിന്റെ കമനീയതയിൽ 58 കാരന്റെ വീട്ടുമുറ്റം കാണാനെത്തുന്നവർ ഏറെ. കല്ലും സിമന്റും പെയിന്റും ഉപയോഗിച്ച് മൂന്നടി ഉയരത്തിൽ ബേക്കൽ കോട്ടയും അഞ്ചടി നീളത്തിൽ ഗൾഫിലെ ബുർജ്  ഖലീഫയും തന്റെ വീട്ടുമുറ്റത്ത് കരവിരുതിൽ ഒരുക്കി തന്റെ മികവ് തെളിയിക്കുകയാണ്‌ പള്ളിക്കര പാക്കം ചരൽകടവ് അടുക്കത്തിൽ കുഞ്ഞിക്കൃഷ്ണൻ. പാക്കം ജിഎച്ച്എസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിയായ മകൻ ശ്രീഹരിയും കൂട്ടിനുണ്ട്.

ചിത്രരചനയിൽ ഒട്ടേറെ സമ്മാനങ്ങൾ ശ്രീഹരി നേടിയിട്ടുണ്ട്. വീടിനകത്തും പുറത്തും ഇവർ വരച്ച വർണ ചിത്രങ്ങളും രൂപങ്ങളും ഏറെ. കല്ല് കെട്ട് ജോലിക്കാരനായ കുഞ്ഞിക്കൃഷ്ണൻ 25 വർഷം മുൻപാണ് ദുബായിൽ എത്തിയത്. പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിൽ മരമിൽ ജോലിയിലായിരുന്ന കുഞ്ഞിക്കൃഷ്ണൻ വിവിധ ശിൽപ നിർമാണ തിരക്കിലാണിപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com