ADVERTISEMENT

കുറ്റിക്കോൽ ∙ തെക്കിൽ ആലട്ടി റോഡിലെ പുളുവിഞ്ചി, നെല്ലിത്താവ് ഭാഗങ്ങളിൽ ഓവുചാൽ നിർമാണം ഇഴഞ്ഞു നീങ്ങുന്നെന്നു നാട്ടുക്കാർ. മഴക്കാലത്തു വെള്ളം കിടക്കുന്ന ഭാഗങ്ങളിൽ ഓവുചാൽ നിർമാണം ആവശ്യപ്പെട്ടിരുന്നെകിലും റോഡ് നിർമാണം അവസാന ഘട്ടത്തിൽ എത്തിയിട്ടും മിക്കയിടങ്ങളിലും ഓവുചാൽ നിർമിച്ചിട്ടില്ല.

നിർമിച്ച ഓവുചാലിനു മുകളിൽ സ്‌ലാബ് പാകിയിട്ടുമില്ല. സ്‌ലാബ് നിർമിക്കാത്തതിനാൽ വീട്ടിലേക്കുള്ള റോഡ് സൗകര്യം പോലും ഇല്ലാത്ത അവസ്ഥയിലാണു പലരും. കരാറുകാരൻ മെല്ലെപ്പോക്ക് തുടരുകയാണെന്നും ബന്ധപ്പെട്ട അധികൃതരോട് പല തവണകളായി അറിയിച്ചെങ്കിലും നിർമാണ പ്രവൃത്തികൾ നടത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും

റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുക്കി നിർമിക്കുന്ന ഓവുചാലിന്റെ നിർമാണം ഇഴയുന്നത് തൊട്ടടുത്ത വീട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു . കടകൾക്ക് മുൻപിൽ വലിയ വെള്ളക്കെട്ടുണ്ടാകാൻ ഇതു കാരണമാകും. ഓവുചാൽ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം. ഓവുചാൽ നിർമാണം പൂർത്തിയാവാത്ത ഭാഗങ്ങളിൽ ഉടൻ നടപടിയെടുക്കുമെന്ന് ജെ ഇ പി.വിനോദ് കുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com