ADVERTISEMENT

കാഞ്ഞങ്ങാട് ∙ സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വനിത ഫോറം വനിതാദിനം ആഘോഷിച്ചു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.നസീമ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സരോജിനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വടക്കത്തി മ്യൂസിക് ബാൻഡിന്റെ അമൃതി എസ്.നായരെയും സംഘത്തെയും അനുമോദിച്ചു. ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്ന കെ.എം.ശ്യാമള, സി.ജെ.ശ്യാമള മേഴ്സി എന്നിവരെ ആദരിച്ചു. 

ഡോ. ജി.കെ. സീമ, സംസ്ഥാന സെക്രട്ടറി പത്മനാഭൻ പലേരി, ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ നായർ, ജില്ലാ സെക്രട്ടറി എം.കെ.ദിവാകരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.രത്നാകരൻ, കെ.വി.രാഘവൻ, വനിതാ ഫോറം ജില്ലാ സെക്രട്ടറി ബി.റഷീദ, കാഞ്ഞങ്ങാട് നിയോജക മണ്ഡലം വനിതാ ഫോറം പ്രസിഡന്റ് ആർ.ലതിക എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടത്തി.

കാഞ്ഞങ്ങാട് ∙ ആയുഷ് ഹോമിയോപ്പതി വകുപ്പ് സീതാലയം, ജില്ലാ ഹോമിയോ ആശുപത്രി എന്നിവ ചേർന്നു വനിതാദിനത്തിന്റെ ഭാഗമായി സെമിനാറും ആദരിക്കൽ ചടങ്ങും നടത്തി. സിനിമാ താരം ഡോ. വൃന്ദ എസ്.മേനോൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ രജിത റാണി അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ. ഐ.ആർ.അശോക് കുമാർ മുഖ്യാതിഥിയായി. ചടങ്ങിൽ ഡോ. വൃന്ദ എസ്.മേനോൻ , ഡോ. പൂജ, രേഷ്മ എന്നിവരെ ആദരിച്ചു. സീതാലയം കൺവീനർ ഡോ. പി.പി.ശ്രീജ, മെഡിക്കൽ ഓഫിസർ സീതാലയം ഡോ. ഷാഹിന സലാം എന്നിവർ പ്രസംഗിച്ചു. പയ്യന്നൂർ എഡബ്ല്യുഎച്ച് കോളജ് വൈസ് പ്രിൻസിപ്പൽ താനിയ കെ.ലീല, സീതാലയം സൈക്കോളജിസ്റ്റ് ജംലി ജാസില നൗഫൽ എന്നിവർ ക്ലാസെടുത്തു.

രാജപുരം ∙ സെന്റ് പയസ് ടെൻത് കോളജിൽ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന ഐടി ഫെസ്റ്റ്, വുമൺ സെല്ലിന്റെ നേതൃത്വത്തിൽ വനിതാ ദിനം എന്നിവയുടെ ഉദ്ഘാടനം കോളജ് മാനേജർ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.ആശ ചാക്കോ, യൂണിയൻ ചെയർമാൻ വിഷ്ണു വർധൻ, കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ.തോമസ് സ്കറിയ, വനിതാ സെൽ കോഓർഡിനേറ്റർ പി.ബി.അനുപ്രിയ എന്നിവർ പ്രസംഗിച്ചു. ഐടി ഫെസ്റ്റിൽ ഇന്നലെ ഡിപ്പാർട്മെന്റുകൾ തമ്മിലുള്ള മത്സരങ്ങൾ നടന്നു. ഇന്ന് ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ മത്സരങ്ങൾ നടക്കും. 

രാജപുരം ∙ കള്ളാർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ജെന്റർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ വനിതാദിന റാലിയും സ്ത്രീ സുരക്ഷ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. 500ൽ പരം കുടുംബശ്രീ വനിതകൾ റാലിയിൽ അണി നിരന്നു. സ്ത്രീ സുരക്ഷ ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപഴ്സൻ കെ.കമലാക്ഷി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ഗീത, കുടുംബശ്രീ സിഡിഎസ് മെംബര്‍ സെക്രട്ടറി ജോസ് ഏബ്രഹാം, സിഡിഎസ് അംഗം പ്രേമ സുരേഷ് എന്നിവർ പ്രസംഗിച്ചു. സിവിൽ പൊലീസ് ഓഫിസർ സി.കെ.രതി ക്ലാസെടുത്തു. 

രാജപുരം ∙ ജില്ലാ മെഡിക്കൽ ഓഫിസ്, ദേശീയ ആരോഗ്യ ദൗത്യം , കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഭൂമിക കൗൺസലിങ് സെന്റർ, എണ്ണപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ ഒടയംചാൽ വ്യാപാരഭവനിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കൽ, കാൻസർ രോഗ നിർണയ ക്യാംപ് എന്നിവ സംഘടിപ്പിച്ചു. കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എൻ.എസ്.ജയശ്രീ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വനിതകളെ ആദരിച്ചു. 

ശുചിമുറികൾനന്നാക്കി

പരപ്പ∙ലോക വനിതാ ദിനത്തിൽ പരപ്പ ഖാദി കേന്ദ്രത്തിലെ സ്ത്രീ തൊഴിലാളികൾക്ക് സ്നേഹസമ്മാനമായി പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം . വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായി കിടന്ന ശൗചാലയങ്ങൾ നവീകരിച്ചു നൽകി . പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ കിനാനൂർ-കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും പരപ്പ വനിതാ സഹകരണ സംഘത്തിന്റെയും സഹകരണത്തോടെയാണ് നവീകരിച്ചത്.  പഞ്ചായത്ത് അംഗം ഉമേശൻ വേളൂർ ഉദ്ഘാടനം ചെയ്തു.ഫോറം പ്രസിഡണ്ട് സിജോ പി. ജോസഫ് അധ്യക്ഷനായി, സി.വി. ബാലകൃഷ്ണൻ,വനിതാ സഹകരണ സംഘം പ്രസിഡണ്ട് ആലീസ് കുര്യൻ, കുഞ്ഞികൃഷ്ണൻ കക്കാണത്ത്,എ.പത്മനാഭൻ, വി.ഗംഗാധരൻ, ഖാദി കേന്ദ്രം ഇൻസ്‌ട്രക്ടർ മോളി, പ്രശാന്ത് ക്ലായിക്കോട്, പി.വിനു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com