ADVERTISEMENT

കാഞ്ഞങ്ങാട് ∙തീരദേശത്തിന്റെ സ്വപ്ന പദ്ധതിയായ അജാനൂർ മിനി മത്സ്യബന്ധന തുറമുഖത്തിനു ബജറ്റിൽ തുക അനുവദിക്കുമെന്ന പ്രതീക്ഷ ഇത്തവണയും അസ്തമിച്ചു. വർഷങ്ങളായുള്ള തീരദേശത്തിന്റെ കാത്തിരിപ്പ് ഇനിയും നീളും. പദ്ധതിയുടെ ഡിപിആർ ഹാർബർ എൻജിനീയറിങ് വിഭാഗം സർക്കാരിന് സമർപ്പിച്ചിരുന്നു. തുക അനുവദിക്കുന്ന മുറയ്ക്ക് കരാർ നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതർ അറിയിച്ചത്. 

എന്നാൽ ബജറ്റിൽ തുക അനുവദിക്കാത്തതിനാൽ പദ്ധതി ഇനിയും നീളുമോയെന്ന ആശങ്കയിലാണ് തീരദേശവാസികൾ. ഡിപിആർ പ്രകാരം 101.33 കോടി രൂപയാണ് തുറമുഖ നിർമാണത്തിന്റെ ചെലവ്. ഇതിൽ അഴിമുഖത്ത് ബ്രേക്ക് വാട്ടർ സംവിധാനം ഒരുക്കാൻ മാത്രം 75 കോടി ചെലവ് വരും. തുറമുഖത്തിനായി 12 വർഷത്തിലധികമായി നാട്ടുകാർ കാത്തിരിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് കടലോര ജനത കയറിയിറങ്ങാത്ത ഓഫിസുകളില്ല. ചിത്താരി മുതൽ നീലേശ്വരം വരെ 1700 ലധികം മത്സ്യ തൊഴിലാളി കുടുംബങ്ങളുണ്ട്.   ഇവരിൽ ഭൂരിഭാഗത്തിന്റെയും ഉപജീവന മാർഗം മീൻ പിടിത്തമാണ്. എന്നാൽ തുറമുഖമില്ലാത്തിനാൽ മഴക്കാലങ്ങളിൽ കടലിൽ പോയി തിരിച്ചു വരാൻ കഴിയാത്ത സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com