'എൽ – 848’: സിൽവർലൈൻ അവസാനത്തെ സർവേക്കല്ല് ഇവിടെയുണ്ട്!

ചന്ദ്രഗിരിപ്പുഴ കടക്കുമോ? സിൽവർലൈൻ പദ്ധതിക്കായി സ്ഥാപിച്ച അവസാനത്തെ സർവേക്കല്ല്. കാസർകോട് ജില്ലയിലെ കളനാട് വില്ലേജിലാണ് അവസാനത്തെ സർവേക്കല്ല് സ്ഥാപിച്ചത്. കളനാട് ഹാൾട്ട് സ്റ്റേഷനും ചന്ദ്രഗിരിപ്പുഴയ്ക്കുമിടയിലുള്ള തെങ്ങിൻ തോപ്പിലാണിത്. എൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രം: ജിബിൻ ചെമ്പോല∙ മനോരമ
SHARE

കളനാട് ∙ സിൽവർ ലൈൻ പദ്ധതി സാമൂഹികാഘാത പഠനം നടത്താനെത്തുന്നവർ കളനാട് വില്ലേജിലെ അവസാന ഭാഗത്തെ സർവേക്കല്ലുകൾ കണ്ടെത്താൻ കുറച്ചു പ്രയാസപ്പെടും. ചന്ദ്രഗിരി റെയിൽ പാലത്തിനു സമീപം തെങ്ങിൻ തോപ്പിനും പുഴയ്ക്കും ഇടയിലുള്ള കാടുപിടിച്ച സ്ഥലത്താണ് നിലവിൽ അവസാനത്തെ കല്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. കുറച്ചു കല്ലുകൾ തെങ്ങിൻ തോപ്പിൽ തന്നെ കാണാമെങ്കിലും അവസാനത്തെ ഏഴോളം കുറ്റികൾ കാടുമൂടിയ സ്ഥലത്താണ്. ‘എൽ – 848’ എന്ന സർവേക്കല്ലാണ് അവസാനമായി സ്ഥാപിച്ചിരിക്കുന്നത്.

പദ്ധതിക്കായി കല്ലിടലിനു നിർബന്ധമില്ലെന്നു സർക്കാർ നിലപാട് സ്വീകരിച്ചു കഴിഞ്ഞു. സ്ഥലം ഉടമയുടെ സമ്മതത്തോടെ മാത്രം കല്ല് സ്ഥാപിക്കാമെന്നും മറ്റിടങ്ങളിൽ ജിപിഎസ് സഹായത്തോടെ അതിർത്തി കണ്ടെത്തണമെന്നുമാണ് നിർദേശം. കളനാട് വില്ലേജിൽ  കളനാട് റെയിൽവേ ഹാൾട്ട് സ്റ്റേഷനും ചന്ദ്രഗിരി റെയിൽ പാലത്തിനും സമീപത്തെ തെങ്ങിൻ തോപ്പ് വരെയാണ് കെ–റെയിൽ സർവേ കല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞത്.

ഇനി കല്ലുകൾ സ്ഥാപിക്കേണ്ടത് ചന്ദ്രഗിരിപ്പുഴ കടന്ന് തളങ്കര വില്ലേജിലാണ്. പ്രാദേശികമായി സിൽവർലൈനിനെതിരെ ഇവിടെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. ജില്ലാ ഭരണകൂടം ചർച്ച ചെയ്തെങ്കിലും ജനങ്ങളുടെ പ്രതിഷേധം കുറഞ്ഞില്ല. ഏപ്രിൽ ആദ്യ ആഴ്ച സർവേ നടത്താൻ ആലോചിച്ചെങ്കിലും പിന്നീട് നടന്നില്ല. ജില്ലയിൽ ഇതുവരെ 42.6 കിലോമീറ്ററിലായി 1651 സർവേക്കല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇനി തളങ്കര, കാസർകോട്, കുഡ്‌ലു വില്ലേജുകളിലാണ് സർവേ നടക്കാനുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA