വീടിന്റെ മേൽക്കൂര തകർന്ന് വീണ് ഗൃഹനാഥനും പേരക്കുട്ടിക്കും പരുക്ക്; മറ്റുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

മുണ്ടക്കണ്ടത്തിൽ മേൽക്കൂര തകർന്ന് വീണ കാട്ടമ്പള്ളി ശകുന്തളയുടെ വീട്.
മുണ്ടക്കണ്ടത്തിൽ മേൽക്കൂര തകർന്ന് വീണ കാട്ടമ്പള്ളി ശകുന്തളയുടെ വീട്.
SHARE

ചെറുവത്തൂർ∙ മുണ്ടക്കണ്ടത്തിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് ഗൃഹനാഥനും പേര മകൾ‍ക്കും പരുക്കേറ്റു. മറ്റുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തകർന്ന് വീണത് മൂന്ന് വർഷം മുൻപ് അറ്റുകുറ്റപ്പണികൾക്കായി തുക അനുവദിക്കുന്നതിന് വേണ്ടി പഞ്ചായത്തിന് അപേക്ഷ നൽകിയ കാട്ടമ്പള്ളി ശകുന്തളയുടെ വീട്. കഴിഞ്ഞ ദിവസം രാത്രി 7 ഓടെയാണ് സംഭവം. കനത്ത മഴയിലാണ് ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്ന് വീണത്.

അപകടം നടക്കുമ്പോൾ വീട്ടിനകത്ത് ശകുന്തളയുടെ ഭർത്താവ് ശശിധരനും പേര മകൾ സാനിയയും മാത്രമാണുണ്ടായത്. ഓട് തലയിൽ വീണാണ് ഇവർക്ക് പരുക്കേറ്റത്. വീട്ടിലെ മറ്റുള്ളവർ അയൽ വീട്ടിലേക്ക് പോയതിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പഞ്ചായത്ത് വഴി നൽകുന്ന ഫണ്ടിന് വേണ്ടി കൂലി തൊഴിലാളിയായ ശകുന്തള മുന്ന് വർഷം മുൻപ് തന്നെ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.

എന്നാൽ ഇവരുടെ അപേക്ഷ പരിഗണിച്ചില്ലെന്നാണ് പറയുന്നത്. ഇപ്പോൾ മേൽക്കൂര തകർന്ന് വീടില്ലാതായതോടെ ഇനി എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ഈ വീട്ടമ്മ. വീട് തകർന്നതോടെ സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഈ കുടുംബത്തെ മാറ്റിയിരിക്കുകയാണിപ്പോൾ. ഇനിയൊരു വീട് നിർമിക്കുവാൻ ഉദാരമതികളുടെ കനിവിനായി കാത്തിരിക്കുകയാണ് കുടുംബം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA