വീട്ടിൽ നിന്ന് 12 പവനും 15,000 രൂപയും കവർന്നു; 3 അലമാരകൾ തകർത്ത നിലയിൽ

SHARE

കാഞ്ഞങ്ങാട് ∙ കൊളവയൽ കാറ്റാടിയിലെ അബ്ദുൽ റഹ്മാൻ മുസലിയാരുടെ വീട്ടിൽ നിന്ന് 12 പവൻ സ്വർണവും 15,000 രൂപയും കവർന്നു. ശനിയാഴ്ച രാത്രി വീട്ടുകാർ വീടു പൂട്ടി പുറത്തുപോയപ്പോഴാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നു. വീടിനുള്ളിലെ 3 അലമാരകൾ തകർത്ത നിലയിലാണ്. ഇതിലൊന്നിലുണ്ടായിരുന്ന അബ്ദുൽ റഹ്മാൻ മുസലിയാരുടെ ഭാര്യ സൈനബയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വീടിനോടു ചേർന്നുള്ള തെങ്ങിൽ കയറി രണ്ടാം നിലയിലെത്തിയ മോഷ്ടാവ് മുകളിലെ വാതിൽ തകർത്ത് അകത്തു കയറിയതാകാമെന്നാണു പൊലീസ് നിഗമനം. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA