മൊഗ്രാൽ അടിപ്പാത നിർമാണം പുരോഗമിക്കുന്നു; സ്കൂൾ റോഡിൽ വെള്ളക്കെട്ട് രൂക്ഷം

മൊഗ്രാലിൽ അടിപ്പാത നിർമിക്കുന്ന പ്രദേശത്തെ റോഡിൽ കെട്ടി കിടക്കുന്ന മഴ വെള്ളം.
മൊഗ്രാലിൽ അടിപ്പാത നിർമിക്കുന്ന പ്രദേശത്തെ റോഡിൽ കെട്ടി കിടക്കുന്ന മഴ വെള്ളം.
SHARE

മൊഗ്രാൽ ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാൽ ടൗണിൽ അടിപ്പാത നിർമാണം  പുരോഗമിക്കവേ  സമീപത്തെ സ്കൂൾ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇത് വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമായി.അടിപ്പാതയുടെ നിർമാണ പ്രവൃത്തിക്കായി  സ്കൂൾ റോഡ് അടച്ചിട്ടതാണ് വെള്ളക്കെട്ടിന് കാരണമായത്.

വാഹനഗതാഗതത്തിന് പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തതാണ് ദുരിതത്തിനിടയാക്കിയത്. മഴ കൂടുതൽ ശക്തമായാൽ റോഡ് വെള്ളത്തിൽ മുങ്ങുമെന്ന ആശങ്ക നാട്ടുകാർക്കും രക്ഷിതാക്കൾക്കുമുണ്ട്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് സ്കൂൾ- പേരാൽ റോഡിലൂടെ പോകുന്നത്.

ഇതുവഴി അമിതവേഗതയിൽ വാഹനങ്ങൾ ഓടിച്ചു പോകുന്നതും വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും പ്രയാസമാകുന്നു.സ്കൂളിനടുത്ത് വാഹനങ്ങളുടെ അമിത വേഗം  നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS