വ്യാജ രേഖകൾ ഉണ്ടാക്കി പണം തട്ടിപ്പ്: യുവാവ് പിടിയിൽ

സി.എ. അൽത്താഫ്.
SHARE

നായന്മാർമൂല∙ വ്യാജ രേഖകൾ ഉണ്ടാക്കി ഗോവയിൽ 90 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ യുവാവ് ഗോവ പൊലീസിന്റെ പിടിയിലായി. ആലംപാടി ഫാത്തിമ മൻസിലിലെ സി.എ.അൽത്താഫിനെ (32) ആണ് കാസർകോട് എസ്ഐ കെ.അജിതയുടെ സഹായത്തോടെ പിടികൂടി ഗോവ പൊലീസിനു കൈമാറിയത്.

ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക‍്‍സേനയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.രാജലക്ഷ്മി, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, നിധീഷ്, അനുപ്, നിജിൻകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS