കാട്ടുപന്നികളുടെ ആക്രമണത്തിൽ പരുക്കേറ്റു

ചികിത്സയിൽ കഴിയുന്ന പുങ്ങംചാലിലെ പി.രാമൻ
ചികിത്സയിൽ കഴിയുന്ന പുങ്ങംചാലിലെ പി.രാമൻ
SHARE

വെള്ളരിക്കുണ്ട്∙ പട്ടാപ്പകൽ കാട്ടു പന്നികൾ നാട്ടിലിറങ്ങി രണ്ടുപേരെ കുത്തിപ്പരുക്കേൽപ്പിച്ചു. വെള്ളരിക്കുണ്ടിൽ തട്ടുകട നടത്തുന്ന വെസ്റ്റ് എളേരി പുങ്ങംചാൽ സ്വദേശി പി.രാമൻ (54) വെള്ളരിക്കുണ്ട് സ്വദേശി ചക്കുങ്കൽ തോമസ് (57) എന്നിവർക്കാണ് പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇരുവർക്കും കാലിനാണു പരുക്ക്. ഓടിച്ച് ആക്രമിക്കുകയായിരുന്നെന്ന് ഇവർ പറഞ്ഞു. ഇന്നലെ രാവിലെ 9.30നാണ് സംഭവം. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ട് മാസം മുൻപ് പരപ്പ ടൗണിൽ ഉച്ചയ്ക്ക് കാട്ടുപന്നി ടൗണിലിറങ്ങി ഓട്ടോറിക്ഷ തകർക്കുകയും കനകപള്ളിയിൽ വയോധികയെ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. 3 വർഷത്തിനുള്ളിൽ ബളാൽ പഞ്ചായത്തിൽ മാത്രം 3 പേരാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. കൃഷികൾ നശിപ്പിക്കുന്നതിന് പുറമേ കാട്ടുപന്നികൾ കാടുവിട്ട് നാട്ടിലിറങ്ങി വിഹരിക്കുന്നതിനാൽ കുട്ടികളെ സ്കൂളിലയക്കുന്നതുപോലും ഭീതിയോടെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS