ADVERTISEMENT

ബേഡഡുക്ക ∙ഗുണഭോക്താവിന് വളർച്ചയെത്തിയ 20 കോഴികളും അവയ്ക്കുള്ള കൂടും നിർമിച്ചു നൽകുന്ന പദ്ധതി കൂടും കോഴിയും പദ്ധതി  ബേഡഡുക്ക പഞ്ചായത്ത് കുടുംബശ്രീ മിഷനു കീഴിലുള്ള  ടീം ബേഡകം കുടുംബശ്രീ അഗ്രോ പ്രൊഡ്യൂസേഴ്സ് കമ്പനി നടപ്പിലാക്കുന്നു. ടീം ബേഡകം കമ്പനിയുടെ കാരക്കാട്ടെ ഫാമിൽ വാക്‌സിനേഷൻ ഉൾപ്പെടെ ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ചു വളർത്തിയെടുത്ത ബി വി 380 കോഴികളെയാണു ജില്ലയിലെങ്ങും വിതരണത്തിന് തയാറായിട്ടുള്ളത്. 

കമ്പനി പ്രത്യേകം ഡിസൈൻ ചെയ്ത കൂട് പഞ്ചായത്തിന്റെ വ്യവസായ പാർക്കിൽ ലഭ്യമാക്കിയ കെട്ടിടത്തിൽ വിദഗ്ധ തൊഴിലാളികളെ വച്ചാണ് തയാറാക്കുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 42  സിഡിഎസിൽ  പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ വിതരണം മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ നടന്നു. തുടർന്ന് വൊർക്കാടി, മുളിയാർ പഞ്ചായത്തിലും പദ്ധതി നടപ്പിലാക്കി. വരുംദിവസങ്ങളിൽ പൈവളിഗെ, മീഞ്ച, എൻമകജെ തുടങ്ങിയ സിഡിഎസുകളിൽ  കൂടും കോഴിയും നൽകാനാണ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതിയിലൂടെ ഗുണനിലവാരമുള്ള മുട്ടക്കോഴികൾ, നാടൻ കോഴികൾ എന്നിവ നൽകാനാണ് ഇതിനകം പദ്ധതി ഒരുക്കിയിട്ടുള്ളത്. 

ഇതിനായി ഗ്രാമശ്രീ, കൈരളി, ഇൻഡിബ്രോ ബ്രൗൺ, റെയിൻബോ റൂസ്റ്റർ തുടങ്ങി നാടൻ ഹൈബ്രിഡ് ഇനങ്ങൾ ടീം ബേഡകത്തിന്റെ ഫാമിൽ വളർന്നു വരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com