ADVERTISEMENT

കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു

കാസർകോട് ∙ കാർഷിക സെൻസസിന്റെ വിവരശേഖരണത്തിന് എന്യൂമറേറ്റർമാരെ തിരഞ്ഞെടുക്കുന്നു. തദ്ദേശ സ്ഥാപന വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഒന്നാം ഘട്ട സെൻസസ് നടത്തുന്നത്. ഹയർ സെക്കൻഡറി തത്തുല്യ യോഗ്യതയുള്ള, സ്വന്തമായി സ്മാർട്ട് ഫോണും അത് ഉപയോഗിക്കാൻ പ്രായോഗിക പരിജ്ഞാനവും ഉള്ളവർക്കാണ് അവസരം. ഒരു വാർഡിന് പരമാവധി 4600 രൂപയാണ് പ്രതിഫലം.

കാസർകോട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും കാസർകോട് നഗരസഭയിലെയും ഉദ്യോഗാർഥികളുടെ കൂടിക്കാഴ്ച 17ന് 10 മുതൽ 4 വരെ കാസർകോട്ടെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫിസിൽ നടക്കും. കാറഡുക്ക ബ്ലോക്ക് പരിധിയിലുള്ളവർക്ക് 19നും മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലുള്ളവർക്ക് 20നും 10 മുതൽ 4 വരെ ജില്ലാ ഓഫിസിൽ കൂടിക്കാഴ്ച നടക്കും.

കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും കാഞ്ഞങ്ങാട് നഗരസഭയിലെയും ഉദ്യോഗാർഥികൾക്ക് 17ന് 10 മുതൽ 4 വരെ കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലാണ് കൂടിക്കാഴ്ച. നീലേശ്വരം ബ്ലോക്ക് പരിധിയിലെയും നീലേശ്വരം നഗരസഭയിലെയും ഉദ്യോഗാർഥികൾക്ക് 19നും പരപ്പ ബ്ലോക്ക് പരിധിയിലുള്ളവർക്ക് 20നും 10 മുതൽ 4 വരെ മിനി സിവിൽ സ്റ്റേഷനിൽ കൂടിക്കാഴ്ച നടക്കും. 

ചിത്രരചനാ മത്സരം 

കാഞ്ഞങ്ങാട് ∙ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് റോട്ടറി ‘വർണോത്സവം’ ജില്ലാതല ചിത്രരചനാ മത്സരം നടത്തും. ജലഛായത്തിലാണ് മത്സരം. പങ്കെടുക്കുന്നവർ 15ന് രാവിലെ 9ന് ആനന്ദാശ്രമം റോട്ടറി സ്പെഷൽ സ്കൂളിൽ എത്തണം. റജിസ്റ്റർ ചെയ്യാൻ: 8592077651, 9446293115.

യോഗം 14ന്

കാഞ്ഞങ്ങാട് ∙ എൽഡി ക്ലാർക്ക് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ജില്ല യോഗം 14 ന് 10ന് കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ നടക്കും. ഫോൺ:  77365 72762.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com