ADVERTISEMENT

മഞ്ചേശ്വരം ∙  സ്കൂട്ടറിൽ കടത്തിയ 4.5 ഗ്രാം എംഡിഎംഎയുമായി കർണാടക സ്വദേശികളായ 2 പേരെ  പൊലീസ് അറസ്റ്റ് ചെയ്തു.  മംഗളൂരു ഉള്ളാൾ മാസ്ത്തിക്കട്ട ഷുഹൈബ് മൻസിലിലെ ഇബ്രാഹിം സുഫൈദ് (24), മാസ്ത്തിക്കട്ടയിലെ സൈഫുദ്ദീൻ (23) എന്നിവരെയാണ് എസ്ഐ ടോണി ജെ.മറ്റത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി തലപ്പാടിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ ഉപ്പള ഭാഗത്തേക്കു പോയ സ്കൂട്ടർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണണു ലഹരിമരുന്നു കണ്ടെത്തിയത്. ഉപ്പളയിലെ ചെറുകിട വിൽപന സംഘത്തിനു കൈമാറാനായി കൊണ്ടുപോവുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com