കാസർകോട് ജില്ലയിൽ ഇന്ന് (12-08-2022); അറിയാൻ, ഓർക്കാൻ

kasargod-ariyan-map
SHARE

അപ്ലൈഡ് സയൻസ് കോളജിൽ പ്രവേശനം

ചീമേനി ∙ അപ്ലൈഡ് സയൻസ് കോളജിൽ സങ്കൽപ് പദ്ധതിയുടെ ഭാഗമായി വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് (കേസ്), ഐഎച്ച്ആർഡി എന്നിവ ചേർന്ന് നടത്തുന്ന ഇലക്ട്രോണിക്‌സ് ഹാർഡ്‌വെയർ ഡിസൈൻ എൻജിനീയർ, ഇലക്ട്രോണിക്സ് പ്രോഡക്ട് ഡിസൈൻ സപ്പോർട്ട് എൻജിനീയർ വിഭാഗങ്ങളിലാണ് പ്രവേശനം. സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഡിപ്ലോമയോ അല്ലെങ്കിൽ സമാന വിഷയങ്ങളിൽ ബിഎസ്‌സി, ബി.ടെക്, ബി.ഇ ബിരുദമോ ആണ് യോഗ്യത. 6 മാസമാണ് കോഴ്‌സ് കാലാവധി. അവസാന തീയതി 17. ഫോൺ: 9605446129.

ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ് നിയമനം

കുമ്പള ∙ പഞ്ചായത്തിൽ ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവുകളിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. പ്ലസ്ടുവും ഡേറ്റ എൻട്രി പ്രാവീണ്യവുമുള്ള ഉദ്യോഗാർഥികൾ 22ന് 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9061255501.

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

മംഗൽപാടി ∙ പഞ്ചായത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 20ന് 11ന് നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 04998–240221.

  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}