ADVERTISEMENT

തൃക്കരിപ്പൂർ ∙ ആറു പതിറ്റാണ്ടു പഴക്കമുള്ള ഒളവറ റോഡ് പാലം നവീകരണത്തിനായി കാത്തു കിടക്കുന്നു. പാലത്തിന്റെ അടിഭാഗം സിമന്റ് പാളികൾ അടർന്നു വീണ് തുരുമ്പിച്ച കമ്പികൾ പുറത്തേക്കു തല നീട്ടി നിൽക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.കണ്ണൂർ–കാസർകോട് ജില്ലകളെ ബന്ധിപ്പിച്ച് 1960 കാലത്ത് പണിതതാണ് പാലം. തൃക്കരിപ്പൂർ–പയ്യന്നൂർ പാതയിലെ പ്രധാന റോഡിൽ സ്ഥിതി ചെയ്യുന്ന പാലം പൊളിച്ചു പണിയണമെന്ന ആവശ്യം വർഷങ്ങളായി ഉയർന്നു വരുന്നുണ്ട്. പയ്യന്നൂർ–കൊറ്റി റെയിൽവേ മേൽപാലം ആരംഭിക്കുന്നത് ഈ റോഡ് പാലത്തോട് ചേർന്നാണ്. പാലത്തിനടിയിലെ തകർച്ച റോഡിലും കണ്ടു തുടങ്ങിയിട്ടുണ്ട്. 

നാൽപതിൽ പരം ബസുകളും നൂറുക്കണക്കിനു വാഹനങ്ങളും കടന്നു പോകുന്ന പാലത്തിന്റെ അടി ഭാഗത്ത് അംഗഭംഗം വന്നു തുടങ്ങിയത് ശ്രദ്ധയിൽ പെടുത്തിയിട്ടും ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ ഗൗരവം കാട്ടിയിട്ടില്ല. ജില്ലയുടെ തെക്കനതിരിൽ ഉള്ളവർക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ, ഏഴിമല നാവിക അക്കാദമി തുടങ്ങിയ സ്ഥലങ്ങളിലും അനുബന്ധ പ്രദേശങ്ങളിലും എത്തുന്നതിനു സൗകര്യപ്രദമായ റോഡാണിത്. നാവിക അക്കാദമി അധികൃതർ മംഗളൂരു പോലുള്ള സ്ഥലങ്ങളിലേക്ക് റോഡ് മാർഗം കടന്നു പോകുന്നത് ഇതു വഴിയാണ്. ഒളവറ പാലം പുനർനിർമിക്കുന്നതിനു എത്രയും വേഗത്തിൽ നടപടി ഉണ്ടാകണമെന്നു കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ, കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസിനു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മറ്റു വിവിധ സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com