ADVERTISEMENT

കാസർകോട് ∙ മോഷണം നടത്തിയ ശേഷം ഒന്നര മാസത്തിലേറെ ഒളിവിൽ കഴിഞ്ഞ പ്രതിയെ സുള്ള്യയിൽ നിന്നു പൊലീസ് പിടികൂടി. ചൗക്കി സ്വദേശി അബ്ദുൽ ലത്തീഫിനെയാണ്(36) കാസർകോട് ടൗൺ പൊലീസ് സുള്ള്യയിലെ ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെ പിടികൂടിയത്. ജൂൺ 25ന് തളങ്കര പള്ളിക്കാലിലെ ഷിഹാബുദ്ദീൻ തങ്ങളുടെ വീട്ടിൽ നിന്ന് 6 പവൻ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. 

മറ്റൊരു പ്രതിയായ കണ്ണൂർ മട്ടന്നൂർ സ്വദേശി വിജേഷിനെ (26) മോഷണത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. അന്ന് സ്വർണവുമായി ലത്തീഫ് മാനന്തവാടിയിലേക്ക് കടക്കുകയായിരുന്നു. യാത്രയ്ക്കിടെ ഇയാൾ കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിൽ വിറ്റ 3 ഗ്രാം സ്വർണം ചൊവ്വാഴ്ച്ച പൊലീസ് കണ്ടെത്തിയിരുന്നു. വയനാട്ടിൽ നിന്ന് ഷൊർണൂരിലേക്കും അവിടെനിന്ന് വേളാങ്കണ്ണിയിലേക്കും ലത്തീഫ് സ്‌കൂട്ടറിൽ തന്നെ സഞ്ചരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. ബാക്കി സ്വർണം ഷൊർണൂരിൽ വിറ്റെന്നായിരുന്നു പ്രതിയുടെ മൊഴി. 

ലത്തീഫിനെ പിടിക്കാൻ അന്വേഷണ സംഘം വേളാങ്കണ്ണിയിലും പോയിരുന്നു. പ്രതി കണ്ണൂരെത്തിയപ്പോൾ ഇരുചക്രവാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ലത്തീഫ് ഫോൺ ഉപയോഗിക്കാത്തതിനാലാണ് പിടികൂടാൻ വൈകിയത്. സിഐ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ എം.വിഷ്ണുപ്രസാദ്, എഎസ്ഐമാരായ കെ.വി.ജോസഫ്, ഇ.ഉമേശൻ, എസ്‌സിപിഒമാരായ കെ.ഷാജു, കെ.ടി.അനിൽ, സിപിഒമാരായ സുനിൽ കരിവെള്ളൂർ, കെ.പി.സുരേന്ദ്രൻ, കെ.എം.രതീഷ്, നരേന്ദ്രൻ കോറോം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com