ADVERTISEMENT

വായ്പയ്ക്ക് അപേക്ഷിക്കാം

കാസർകോട് ∙ പട്ടികജാതി, പട്ടികവർഗ വികസന കോർപറേഷൻ കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ മൈക്രോ ഫിനാൻസ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം പട്ടികജാതിയിൽപെട്ട വനിതകൾ അംഗങ്ങളായ അയൽക്കൂട്ടങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിന് കോർപറേഷന്റെ ജില്ലാ ഓഫിസുമായി ബന്ധപ്പെടാം. 9400068514.

ഫിസിയോ തെറപ്പിസ്റ്റ്ഒഴിവ്

പടന്നക്കാട് ∙ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫിസിയോ തെറപ്പിസ്റ്റിന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം 22ന് 10ന് പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ. 04672283277.

അധ്യാപക ഒഴിവ്

പെർഡാല ∙ ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ (19ന്) 10ന് സ്‌കൂളിൽ. 8075707200.

ഒടയഞ്ചാൽ ∙ കോടോത്ത്  ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് സീനിയർ, ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം 20ന് 11ന് സ്കൂളിൽ. 9048559428.

തൃക്കരിപ്പൂർ ∙ ഗവ. പോളിടെക്‌നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ്, ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗം കൂടിക്കാഴ്ച 22നും ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗം കൂടിക്കാഴ്ച 23നും 10ന് നടക്കും. 0467–2211400.

കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ, അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിൽ അതിഥി അധ്യാപക ഒഴിവ്. എഴുത്തുപരീക്ഷയും അഭിമുഖവും 24ന് 10ന് കോളജിൽ. www.lbscek.ac.in 04994–250290.

പരിശീലനം 20ന്

കാസർകോട് ∙ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തയാറാക്കിയ പ്രോജക്ടുകൾ വെറ്റ് ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതിയും കിലയും ചേർന്ന് നടത്തുന്ന വെറ്റിങ് ഓഫിസർമാരുടെ പരിശീലനം 20ന് 9.30 മുതൽ 5 വരെ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടക്കും.

ഡോക്ടർ നിയമനം

ചെറുവത്തൂർ ∙ ഗവ.സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രികാല സേവനത്തിനായി താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. കൂടിക്കാഴ്ച 20നു 10ന് ആശുപത്രിയിൽ  നടക്കും. ഫോൺ–8301084127.

വൈദ്യുതി  അദാലത്ത്  20ന് 

സുള്ള്യ ∙ ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ 20 നു വൈദ്യുതി അദാലത്ത് നടക്കും. സർക്കാർ നിർദേശം അനുസരിച്ച് ഗ്രാമങ്ങളിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാൻ എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച വിവിധ ഗ്രാമങ്ങളിൽ അദാലത്ത് നടക്കും. വൈദ്യുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുക്കും. മെസ്കോം സുള്ള്യ സബ് ഡിവിഷനു കീഴിലെ ഉബറടുക്ക മിത്തൂർ ഗ്രാമത്തിലും സുബ്രഹ്മണ്യ സബ് ഡിവിഷനു കീഴിലെ ബൾപ ഗ്രാമത്തിലും അദാലത്ത് നടക്കും. കടബ താലൂക്കിലെ കോണാജെ, പുത്തൂർ താലൂക്കിലെ ബൾനാടു,  അഗർത്തബൈലു, നിഡ്പള്ളി, ബൽത്തങ്ങാടി താലൂക്കിലെ കൽമഞ്ച, പാരെങ്കി, ബന്ത്വാൾ താലൂക്കിലെ നരികൊമ്പു, പഞ്ചിക്കല്ലു, പെർണെ, മംഗളൂരു താലൂക്കിലെ മല്ലൂരു, മഞ്ചനാടി, ആദ്യപാടി, ബാള, കൊളംബെ, മൂൽക്കി താലൂക്കിലെ പത്താം തോക്കൂർ, മൂഡബിദ്രെ താലൂക്കിലെ ഇരുവൈൽ എന്നീ ഗ്രാമങ്ങളിലാണ്  അദാലത്ത് നടക്കുക എന്ന് മെസ്കോം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com