കാസർകോട് ജില്ലയിൽ ഇന്ന് (19-8-2022); അറിയാൻ, ഓർക്കാൻ

kasargod
SHARE

ആർമി റിക്രൂട്മെന്റ്: സൗജന്യ ക്ലാസ് 20ന്

കാസർകോട് ∙ ആർമി റിക്രൂട്മെന്റ് സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് 20നു 9നു കാസർകോട് ഗവ. കോളജ് സെമിനാർ ഹാളിൽ നടക്കും. അഗ്നിവീർ ആർമി, നേവി, എയർഫോഴ്സ്, എൻഡിഎ, എംഎൻഎസ് തുടങ്ങിയ സേനകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കു പങ്കെടുക്കാം.

കാസർകോട് ലയൺസ് ക്ലബ്, കാസർകോട് ഗവ. കോളജ്, എൻസിസി, എൻഎസ്എസ് യൂണിറ്റ്, ദ്രോണാചാര്യ കാഞ്ഞങ്ങാട് എന്നിവയുടെ  നേതൃത്വത്തിലാണ് ക്ലാസ്. 17നും 23നും മധ്യേ പ്രായവും എസ്എസ്എൽസി മിനിമം യോഗ്യതയുമുള്ള  ഉദ്യോഗാർഥികൾ അന്ന് 9നു റജിസ്റ്റർ ചെയ്യണം. ഫോൺ: 8301971468, 9847820816

പിജിഡിസിഎ, ഡിസിഎ അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട് ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കാഞ്ഞങ്ങാട് സെന്ററിൽ സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്ടി, എസ്‍സി, ഒഇസി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഫീസ് ഇളവുണ്ട്. ഫോൺ: 0467–2201422.

അപേക്ഷ ക്ഷണിച്ചു

കാസർകോട് ∙ കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ നടത്തുന്ന 2 വർഷം, ഒരു വർഷം, 6 മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് ഡിഗ്രി, പ്ലസ്ടു, എസ്എസ്എൽസി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 7994449314.

അഭിമുഖം മാറ്റി

നായന്മാർമൂല ∙ ടിഐഎച്ച്എസ് സ്കൂളിൽ കമ്യൂണിറ്റി ക്വോട്ടയിലേക്കു പ്ലസ് വൺ പ്രവേശനത്തിനു നാളെ നടത്താൻ നിശ്ചയിച്ച അഭിമുഖം 22ന് 12നു നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA