ശ്രീകൃഷ്ണജയന്തിയിൽ നാട് വർണാഭം, മയിൽപ്പീലിച്ചന്തത്തിൽ അമ്പാടി മുറ്റങ്ങൾ

വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകൾ ബോവിക്കാനം ടൗണിൽ എത്തിയപ്പോൾ. 	   ചിത്രം: മനോരമ
വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകൾ ബോവിക്കാനം ടൗണിൽ എത്തിയപ്പോൾ. ചിത്രം: മനോരമ
SHARE

കാസർകോട് ∙ ദ്വാപരയുഗസ്മരണകളുണർത്തി വീട്ടുകൂട്ടങ്ങൾ അമ്പാടിമുറ്റങ്ങളായി. രാധികമാരുടെയും കണ്ണനുണ്ണികളുടെയും സാന്നിധ്യം നിറപ്പകിട്ടേകിയ ദിനത്തിൽ നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ അമ്പാടിമുറ്റങ്ങളാണ് ഇന്നലെ ഒരുങ്ങിയത്. വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തിലും ആഘോഷങ്ങളുണ്ടായി. കൃഷ്ണ വേഷങ്ങൾക്കും പുരാണ വേഷങ്ങൾക്കു മൊപ്പം നിശ്ചല ദൃശ്യങ്ങളും ശോഭായാത്രയിൽ അണിനിരന്നു. ഗോപിക നൃത്തം, ഉറിയടി തുടങ്ങിയവയും ഉണ്ടായിരുന്നു.

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നാട്ടക്കല്ലിൽനിന്നും ചീർക്കയത്തേക്കു നടത്തിയ ശോഭയാത്രയിൽ അണിനിരന്ന ഉണ്ണിക്കണ്ണൻമാർ.
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നാട്ടക്കല്ലിൽനിന്നും ചീർക്കയത്തേക്കു നടത്തിയ ശോഭയാത്രയിൽ അണിനിരന്ന ഉണ്ണിക്കണ്ണൻമാർ.

നഗര- ഗ്രാമപ്രദേശങ്ങളിൽ മഹാശോഭായാത്രകളുടെ സംഗമങ്ങൾ നടത്തി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഉദുമ മേഖലയിൽ ശംഭുനാട്, പരവനടുക്കം, തലക്ലായി, വയലാംകുഴി, കുന്നുമ്മൽ, അരമങ്ങാനം, പള്ളിപ്പുറം, കീഴൂർ, ഉദുമ, തച്ചങ്ങാട്, ആരോൽ , പുളിനാക്ഷി, പെർലടുക്കം, കുണ്ടംകുഴി, കുറ്റിക്കോൽ, ബന്തടുക്ക എന്നീ 16 സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ശോഭായാത്രകൾ നടത്തി. ഹൊസ്ദുർഗിൽ രാംനഗർ, പുല്ലൂർ, പെരിയ, പൂച്ചക്കാട്, ചാമുണ്ഡിക്കുന്ന്, പൊടവടുക്കം, അമ്പലത്തറ, തായന്നൂർ, അജാനൂർ,

കാഞ്ഞങ്ങാട് നഗരം എന്നിവിടങ്ങളിലും ശോഭായാത്ര കളുണ്ടായിരുന്നു. നീലേശ്വരം മേഖലയിൽ നീലേശ്വരം നഗർ ചീർമ്മക്കാവ്, പുറത്തേക്കൈ, തൈക്കടപ്പുറം, മരക്കാപ്പ് കടപ്പുറം, കരിന്തളം, പുങ്ങംചാൽ, പിലിക്കോട് എന്നീ സ്ഥലങ്ങളിലും  വിപുലമായി ശോഭായാത്രകൾ നടത്തി. പനത്തടി മേഖലയിൽ കൊട്ടോടി, ചുള്ളിക്കര, ആടകം, പെരുമ്പള്ളി, അടോട്ട്കയം, കോളിച്ചാൽ, അയ്യങ്കാവ്, പരപ്പ, പ്രാന്തർക്കാവ്, പാണത്തൂർ, പെരുമ്പള്ളി എന്നിവിടങ്ങളിൽ ശോഭായാത്രകൾ നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}