ADVERTISEMENT

ക്ഷീരശ്രീ പോർട്ടലിൽ റജിസ്ട്രേഷനുള്ള അവസാന ദിനം ഇന്ന്

കാസർകോട് ∙ ക്ഷീര വികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടലിൽ റജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഇന്ന് . ക്ഷീരകർഷകർക്ക് അക്ഷയ കേന്ദ്രങ്ങൾ, ക്ഷീര സഹകരണ സംഘങ്ങൾ, ക്ഷീര വികസന ഓഫിസുകൾ എന്നിവ വഴിയും മൊബൈൽ ഫോണിലൂടെയും ksheerasree.kerala.gov.in എന്ന പോർട്ടലിലും റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.

റജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് ക്ഷീര കർഷകർ ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ എന്നിവ നൽകണം. സംശയങ്ങൾക്ക് പോർട്ടലിലെ ഹെൽപ് ഡസ്‌ക് നമ്പറുകളിലും അക്ഷയ കേന്ദ്രങ്ങൾ, ക്ഷീര സഹകരണ സംഘങ്ങൾ, ക്ഷീരവികസന ഓഫിസുകൾ എന്നിവിടങ്ങളിലും ബന്ധപ്പെടാം.

സമാപനം ഇന്ന് 

വിദ്യാനഗർ ∙ ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ലോൺ ലൈസൻസ് സബ്‌സിഡി മേളയുടെ ജില്ലാതല സമാപനം ഇന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 

യോഗം ഇന്ന്

കാസർകോട് ∙ സ്പെഷൽ സമ്മറി റിവിഷനുമായി (2023) ബന്ധപ്പെട്ട് ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളിലെ വോട്ടർ പട്ടിക തയാറാക്കൽ, പോളിങ് സ്റ്റേഷനുകളുടെ റാഷണലൈസേഷൻ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് കലക്ടറുടെ ചേംബറിൽ നടക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കണം.

യോഗ ഇൻസ്ട്രക്ടർ 

ചിറ്റാരിക്കൽ ∙ ചിറ്റാരിക്കൽ ഹെൽത്ത് വെൽനെസ് സെന്ററിൽ യോഗ ഡെമോൺസ്ട്രേറ്റർ / ഇൻസ്ട്രക്ടർ താൽക്കാലിക ഒഴിവ്. യോഗ്യത: ബിഎൻവൈഎസ് / എംഫിൽ (യോഗ), എംഎസ്‌സി (യോഗ), അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നു ലഭിച്ച ഒരു വർഷത്തെ പിജി ഡിപ്ലോമ (യോഗ), അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ സ്ഥാപനത്തിൽ

നിന്നോ ലഭിച്ച ഒരു വർഷ കാലാവധിയുള്ള അംഗീകൃത യോഗ കോഴ്സ് സർട്ടിഫിക്കറ്റ്. പ്രായപരിധി 18 നും 40 നും ഇടയിൽ. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 26ന് 11ന് ചിറ്റാരിക്കൽ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ (നല്ലോംപുഴ) എത്തണം. 9526556171.‌

അപേക്ഷ ക്ഷണിച്ചു

കാസർകോട് ∙ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള വനിതാ സെല്ലിലേക്കു വനിതാ ഫാമിലി കൗൺസിലറുടെ ഒഴിവുണ്ട്. യോഗ്യരായവർ അപേക്ഷകൾ 25നകം നൽകണം. ഡിവൈഎസ്പി ഓഫിസ്, സി-ബ്രാഞ്ച് ഓഫിസ്, ജില്ലാ പൊലീസ് ആസ്ഥാന മന്ദിരം, പി.ഒ.രാംദാസ് നഗർ, കാസർകോട് - 671124 എന്ന വിലാസത്തിൽ അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ ശരി പകർപ്പും മൊബൈൽ ഫോൺ നമ്പർ, ഇ – മെയിൽ എന്നിവ അപേക്ഷയോടൊപ്പം ഉണ്ടാകണം.

കാസർകോട് ∙ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ എസ്ആർസി കമ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ നടത്തുന്ന മാർഷ്യൽ ആർട്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 6 മാസത്തെ പ്രോഗ്രാമിൽ കളരിപ്പയറ്റ്, കുങ്ഫു എന്നിവ പഠന വിഷയങ്ങളാണ്. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31. www.srccc.in 9447683169.

മടിക്കൈ ∙ ഐഎച്ച്ആർഡി മോഡൽ കോളജിൽ എം.കോം ഫിനാൻസ് സീറ്റ് ഒഴിവ്. എസ്‌സി / എസ്ടി, ഒഇസി, ഒബിസി (എച്ച്) വിദ്യാർഥികൾക്ക് ഫീസ് ആവശ്യമില്ല. വിദ്യാർഥികൾ കോളജിൽ നേരിട്ട് അപേക്ഷ നൽകണം. 9447070714.

കാസർകോട് ∙ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യക്കൃഷി പദ്ധതിയിൽ വിവിധ പദ്ധതികൾ പ്രകാരം മത്സ്യക്കൃഷി ചെയ്യാൻ കർഷകരിൽ നിന്നു അപേക്ഷ ക്ഷണിച്ചു. പദ്ധതി തുകയുടെ 40 ശതമാനം ഫിഷറീസ് വകുപ്പിൽ നിന്നു സബ്സിഡി ലഭിക്കും. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും കാഞ്ഞങ്ങാട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിലെ മത്സ്യ കർഷക വികസന ഏജൻസി ഓഫിസുമായി ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 5. ഫോൺ: കുമ്പള - 9567579116, കാസർകോട് - 7994624319, കുറ്റിക്കോൽ - 8592800960, കാഞ്ഞങ്ങാട് - 8547609501, രാജപുരം - 9446896613, തൃക്കരിപ്പൂർ - 7012436113.

അധ്യാപക ഒഴിവ്

ഉദുമ∙ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ), ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 23ന് 10ന് ഹയർ സെക്കൻഡറി ഓഫിസിൽ. 9847791605.

പരവനടുക്കം∙ ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം 22ന് 10.30ന് സ്കൂളിൽ.

‘ജനകീയം 2022’ ക്വിസ് മത്സരം

കാസർകോട് ∙ ആസാദി കാ അമൃത് മഹോത്സവ്, അധികാര വികേന്ദ്രീകരണത്തിന്റെ 25 വർഷങ്ങൾ എന്നിവയുടെ ഭാഗമായി പഞ്ചായത്ത് വകുപ്പ് ജനപ്രതിനിധികൾക്കും ജീവനക്കാർക്കുമായി പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ്, ജില്ലാ, സംസ്ഥാന തല ​‘ജനകീയം 2022’ ക്വിസ് മത്സരം നടത്തുന്നു. ജില്ലാതല മത്സരത്തിനു സംഘാടക സമിതി രൂപീകരിച്ചു. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും 2ാം സ്ഥാനം നേടുന്ന ടീമിന് 2000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com