ADVERTISEMENT

അംശാദായം ഒടുക്കാം

കാസർകോട് ∙ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത, 2019 മാർച്ച് മുതൽ അംശദായം ഒടുക്കുന്നതിൽ വീഴ്ച വന്നതിനാൽ അംഗത്വം റദ്ദായ അംഗങ്ങൾക്ക് പിഴ സഹിതം അംശദായം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാം. 30 വരെ ജില്ലാ ക്ഷേമനിധി ഓഫിസുകളിൽ പിഴ സഹിതം അംശദായം ഒടുക്കാൻ അവസരം.

അംഗത്വം റദ്ദായവർക്ക് ഓഫിസ് പ്രവൃത്തി ദിനങ്ങളിൽ അംഗത്വ പാസ്ബുക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന 3 മാസത്തെ ടിക്കറ്റ് വൗച്ചർ എന്നിവ സഹിതം ഓഫിസിൽ നേരിട്ടെത്തി അംഗത്വം പുനഃസ്ഥാപിക്കാം എന്നു സംസ്ഥാന ക്ഷേമനിധി ഓഫിസർ അറിയിച്ചു. 

അധ്യാപക നിയമനം

കാസർകോട് ∙ സംസ്ഥാന പട്ടികജാതി/പട്ടികവർഗ റസിഡൻഷ്യൽ എജ്യുക്കേഷനൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിലെ മോഡൽ റസിഡൻഷ്യൽ/ആശ്രമം സ്‌കൂളുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂൾ അസിസ്റ്റന്റ്, കായികാധ്യാപകൻ തസ്തികകളിൽ നിയമിക്കുന്നതിന് ഓരോ വിഷയങ്ങൾക്കും നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

എച്ച്എസ്ടി മലയാളം(1), ഫിസിക്കൽ സയൻസ്(1), കായികാധ്യാപകൻ (യുപി വിഭാഗം -1) തസ്തികകളിലാണ് ഒഴിവുകൾ. റസിഡൻഷ്യൽ സ്വഭാവം ഉള്ളതിനാൽ സ്‌കൂളിൽ താമസിച്ചു പഠിപ്പിക്കുന്നതിനു സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം 30ന് 11ന് കാസർകോട് ട്രൈബൽ ഡവലപ്‌മെന്റ് ഓഫിസിൽ  അഭിമുഖത്തിന് എത്തണം. 04994–255466.

പെർഡാല ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം 29ന് 10.30ന് സ്‌കൂളിൽ. 8075707200.

പൈവളിഗെ ∙ പൈവളിഗെ നഗർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം എച്ച്എസ്എസ്ടി (ഫിസിക്സ്) അധ്യാപക ഒഴിവ്. അഭിമുഖം 30ന് 11ന് സ്‌കൂളിൽ. 9447955901.

സീറ്റ് ഒഴിവ്

വെള്ളരിക്കുണ്ട് ∙ വെസ്റ്റ് എളേരി ഗവ.ഐടിഐ(വനിത)യിൽ ഡെസ്‌ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ(ഒരു വർഷം), ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജി(ഒരു വർഷം), ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷം) ട്രേഡുകളിൽ പട്ടികജാതി വിഭാഗം സീറ്റ് ഒഴിവ്. അപേക്ഷ നൽകുന്ന തിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30നകം ഓഫിസിൽ എത്തണം. 9946546209.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com