കാസർകോട് ജില്ലയിൽ ഇന്ന് (29-9-2022); അറിയാൻ, ഓർക്കാൻ

kasargod-ariyan-map
SHARE

വാഹനീയം പരാതി പരിഹാര അദാലത്ത് 14ന്

കാസർകോട് ∙ മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ, തീർപ്പു കൽപിക്കാത്ത അപേക്ഷകൾ തുടങ്ങിയവയിൽ പരിഹാരം കാണുന്നതിനും തീർപ്പു കൽപിക്കുന്നതിനും വാഹനീയം പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഒക്ടോബർ 14ന് നഗരസഭാ ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി ആന്റണി രാജു പൊതുജനങ്ങളിൽ നിന്നു നേരിട്ട് പരാതി സ്വീകരിച്ച് തീർപ്പു കൽപിക്കും. അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ 7ന് 5നകം റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസ് കാസർകോട്, കാഞ്ഞങ്ങാട്,  വെള്ളരിക്കുണ്ട്  ആർടി ഓഫിസുകളിലും സ്വീകരിക്കും. 

വിവിധ സേവനങ്ങൾക്കായി ആർടി ഓഫിസുകളിൽ അപേക്ഷ നൽകിയവരും ആർസി, ഡ്രൈവിങ് ലൈസൻസ്, പെർമിറ്റ് മുതലായ രേഖകൾക്ക് അപേക്ഷിച്ച് നാളിതുവരെ ലഭിക്കാത്തവരും പരാതി നൽകുന്നതിന് അതത് ഓഫിസിലെ പബ്ലിക് റിലേഷൻ ഓഫിസറുമായി ബന്ധപ്പെടണം. തപാലിൽ അയച്ച് ഉടമസ്ഥർ കൈപ്പറ്റാതെ മടങ്ങിവന്ന രേഖകളും അദാലത്തിൽ വിതരണം ചെയ്യുമെന്ന് ആർടിഒ അറിയിച്ചു. ആർടിഒ കാസർകോട് - 04994–255290, 9495831697, എസ്ആർടിഒ കാഞ്ഞങ്ങാട് - 04672–207766, 9400461291, എസ്ആർടിഒ വെള്ളരിക്കുണ്ട് - 04672–986042, 9847328257.

ചിത്രരചനാ മത്സരം ഒക്ടോബർ 8ന്

വിദ്യാനഗർ ∙ ‘ലോക സമാധാനം യുവജനങ്ങളിലൂടെ’ ലയൺസ് ക്ലബ് ഇന്റർനാഷനൽ ചിത്രരചനാ മത്സരം ഒക്ടോബർ 8ന് 10ന് ഉദയഗിരി ലയൺസ് ക്ലബ് ഹാളിൽ നടക്കും. മത്സര വിഷയം: അനുകമ്പയോടെ നയിക്കുക. പ്രായം 11 നും 13 നും ഇടയിൽ. ലോകോത്തര മത്സര വേദിയിൽ 500 മുതൽ 5000 ഡോളർ വരെ സമ്മാനം നേടാം. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ. അക്രിലിക്, ജലച്ചായം, ക്രയോൺ  തുടങ്ങിയവ ഉയോഗിക്കാം. ചാർട്ട് പേപ്പർ വേദിയിൽ നൽകും. സ്കൂൾ അധികൃതർ വഴി ഒക്ടോബർ 7ന് മുൻപു റജിസ്റ്റർ ചെയ്യണം. എ.എൻ. മനോഹരൻ –കൺവീനർ (9447693860) പ്രഫ. വി.ഗോപിനാഥൻ –പ്രസിഡന്റ് (9446281854) ടി.കെ.വിജയകുമാർ –സെക്രട്ടറി (9447856077).

സെമിനാർ നടത്തും

കാസർകോട് ∙ ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജിഡിഎസ് (എൻഎഫ്പിഇ) അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചു ‘തപാൽ കോർപറേറ്റ്‌വൽക്കരണം -  പ്രത്യാഘാതങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ നടത്തും. ഇന്ന് 4ന് പുലിക്കുന്ന് കെ.ജി.ബോസ് ലൈബ്രറി ഹാളിൽ എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന സെക്രട്ടറി ടി.കെ.രാജൻ അധ്യക്ഷത വഹിക്കും. നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് സംസ്ഥാന കൺവീനർ പി.കെ.മുരളീധരൻ പങ്കെടുക്കും. സ്വാഗത സംഘം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 2.30ന് സ്വാഗതസംഘം ഓഫിസിൽ ചേരുമെന്ന്  ജനറൽ കൺവീനർ പി.വി.രാജേന്ദ്രൻ അറിയിച്ചു.

ഒഴിവ്

കാഞ്ഞങ്ങാട് ∙ സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്, മാത്തമാറ്റിക്സ് എൻജിനീയർ തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 6ന് 10ന് കോളജ് ഓഫിസിൽ നടക്കും. ഫോൺ: 0467–22204777.

നവരാത്രി ആഘോഷം

∙ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം: ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്ര ഭജന സമിതിയുടെ ഭജന 6.30.
∙ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം: ക്ഷേത്രം ഭജന സമിതിയുടെ ഭജന 7.00.
∙ തായത്തൊടി ദുർഗ പരമേശ്വരി ക്ഷേത്രം: ആധ്യാത്മിക പ്രഭാഷണം -10.30. അരവത്ത് മഠയ് പ്രാദേശിക ഭജന സമിതിയുടെ ഭജന 6.30.
∙പനയാൽ മഹാലിംഗേശ്വര ക്ഷേത്രം: ശിവ ലളിത വിഷ്ണു ശാസ്ത സഹസ്രനാമാർച്ചന 6.00.
∙ കളനാട് നന്ദാവര അന്നപൂർണേശ്വരി ക്ഷേത്രം: കളനാട് കാളിക ദേവി ഭജന സംഘത്തിന്റെ ഭജന 7.00.
∙ തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്രം: ലളിത സഹസ്രനാമാർച്ചന 6.00.
∙ അണങ്കൂർ ശാരദാംബ ഭജന മന്ദിരം: ഭജന 8.00, ഗാനമേള 9.30.
∙ ചട്ടഞ്ചാൽ മഹാലക്ഷ്മിപുരം മഹിഷമർദിനി ക്ഷേത്രം: സംഗീതോത്സവം –ശ്രീനിധി ഭട്ട് 8.00, നൃത്ത അരങ്ങേറ്റം 10.00.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}