ADVERTISEMENT

പ്രബേഷൻ അസിസ്റ്റന്റ്

കാസർകോട് ∙ സാമൂഹികനീതി വകുപ്പിന്റെ ജില്ലാ പ്രബേഷൻ ഓഫിസിൽ പ്രബേഷൻ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 19ന് 9.30ന് സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രബേഷൻ ഓഫിസിൽ. 04994–255366.

ആയ നിയമനം

കാസർകോട് ∙ ബിആർസികളിൽ സെക്കൻഡറി വിഭാഗത്തിൽ ഭിന്നശേഷിയുള്ള വിദ്യാർഥികളെ പരിപാലിക്കുന്നതിനു ആയമാരുടെ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 11ന് 10.30ന് സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫിസിൽ. 04994–230316.

ലബോറട്ടറി അസിസ്റ്റന്റ് റാങ്ക് പട്ടിക

കാസർകോട് ∙ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (സ്പെഷൽ റിക്രൂട്മെന്റ് ഫോർ എസ്ടി ഓൺലി) (കാറ്റഗറി നമ്പർ 258/2020) തസ്തികയിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 

എൻട്രൻസ് പരിശീലനത്തിന് ധനസഹായം

കാസർകോട് ∙ പട്ടികജാതി വിദ്യാർഥികൾക്ക് മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് ധനസഹായം നൽകുന്നു. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കുറവുള്ള വിദ്യാർഥികൾ നിശ്ചിത ഫോറത്തിൽ 15ന് 5നകം ജില്ലാ പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. 04994–256162.

കല്ലുമ്മക്കായ കൃഷി: ലൈസൻസ് വേണം

കാസർകോട് ∙  കല്ലുമ്മക്കായ കൃഷി ചെയ്യുന്നവർക്ക് 2010ലെ ഇൻലാൻഡ് ആക്ട് പ്രകാരം ലൈസൻസ് ആവശ്യമാണെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കല്ലുമ്മക്കായ കൃഷിക്കായി വിത്ത് സർക്കാർ അംഗീകൃത സംഘങ്ങൾ വഴി മാത്രമേ വാങ്ങാൻ പാടുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com