ADVERTISEMENT

കർഷക സംഘം ജില്ലാ സമ്മേളനം മാറ്റി

കാസർകോട് ∙ ഇന്നും നാളെയുമായി പാലക്കുന്നിൽ നടക്കേണ്ടിയിരുന്ന കർഷക സംഘം ജില്ലാ സമ്മേളനം കോടിയേരി ബാലകൃഷ്ണന്റെ നിര്യണത്തെ തുടർന്നു മാറ്റിവച്ചതായി ജില്ലാ കമ്മിറ്റി അറിയിച്ചു.

നെഹ്റു കോളജിൽ ബിഎസ്‌സി സീറ്റ് ഒഴിവ്

കാഞ്ഞങ്ങാട് ∙ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ്‍സി കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, പോളിമർ കെമിസ്ട്രി എന്നീ വിഷയത്തിൽ എസ്‍സി, എസ്ടി എന്നീ വിഭാഗത്തിലും ബിഎസ്‍സി ഫിസിക്സ്, ഇന്റഗ്രേറ്റഡ് എംഎസ്‍സി കംപ്യൂട്ടർ സയൻസ് എന്നീ വിഷയത്തിൽ എസ്‍സി വിഭാഗത്തിലും ഒഴിവുണ്ട്. വിദ്യാർഥികൾ 3ന് 11ന് കോളജ് ഓഫിസിൽ ഹാജരാകണം.

സംരംഭക ജില്ലാ സെമിനാർ 13ന്

കാഞ്ഞങ്ങാട് ∙ സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭക ജില്ലാ സെമിനാർ 13ന് 10 മുതൽ 3 വരെ കാഞ്ഞങ്ങാട് റോട്ടറി സെന്ററിൽ നടക്കും. തൃശൂരിലെ എംഎസ്എംഇ ഡവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ സെന്റർ, കാഞ്ഞങ്ങാട് റോട്ടറി എന്നിവ ചേർന്നാണ് സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നത്. സ്വയം തൊഴിൽ അന്വേഷിക്കുന്നവർ, സംരംഭകർ തുടങ്ങിയവർക്ക് പങ്കെടുക്കാം. സംരംഭകത്വ രംഗത്തെ സാധ്യതകൾ, വെല്ലുവിളികൾ, ബാങ്കിങ്, സബ്സിഡി തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. ആദ്യത്തെ നൂറു പേർക്കാണ് പ്രവേശനം. അവസാന തീയതി 8. ഫോൺ: 9447470531, 7012322577.

പൊലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ

കാസർകോട് ∙ പൊലീസ് കോൺസ്റ്റബിൾ (എപിബി) (കാറ്റഗറി നമ്പർ 530/2019 ) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 12 മുതൽ 29 വരെ ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് പരേഡ് ഗ്രൗണ്ട്, പാറക്കട്ട, ആർ.ഡി നഗർ, ഗവ. കോളജ് ഗ്രൗണ്ട്, വിദ്യാനഗർ, കാസർകോട് എന്നിവിടങ്ങളിൽ നടക്കും. ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പിഎസ്‌സി അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ അസ്സൽ സഹിതം ബന്ധപ്പെട്ട ഗ്രൗണ്ടിൽ രാവിലെ 5ന് റിപ്പോർട്ട് ചെയ്യണമെന്ന് പിഎസ്‌സി ജില്ലാ ഓഫിസർ അറിയിച്ചു.

റോഡുകളുടെ പേരു മാറ്റും

കാസർകോട് ∙ ജില്ലാ പഞ്ചായത്ത് റോഡുകളായ പഴയ എംസിസി റോഡ്, കണിയാംകുണ്ട് - ബെണ്ടിച്ചാൽ റോഡ് എന്നിവയുടെ പേരുകൾ യഥാക്രമം ടി.എം.കുഞ്ഞി റോഡ്, പാദൂർ കുഞ്ഞാമു ഹാജി മോഡൽ റോഡ് എന്ന് മാറ്റാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ആക്ഷേപമുണ്ടെങ്കിൽ 10 ദിവസത്തിനകം ജില്ലാ പഞ്ചായത്ത് ഓഫിസിൽ രേഖാമൂലം പരാതി നൽകണം. 04994–256722.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com