ADVERTISEMENT

ഉദുമ ∙ ടൗൺ ജുമാ മസ്ജിദിന് കീഴിൽ പുതുക്കിപ്പണിത ഈച്ചിലിങ്കാൽ മസ്ജിദുസ്സലാമ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികളും മതപ്രഭാഷണവും നാളെ മുതൽ 7 വരെയായി നടക്കും. നാളെ  രാവിലെ  8ന് ഉദുമ ടൗൺ മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി യൂസഫ് പതാക ഉയർത്തും. 10ന് പാരന്റിങ് ക്ലാസ്. 12.30ന് പള്ളി പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറക്കും. തുടർന്ന് ഇശാഅത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർഥികളുടെ എക്സിബിഷൻ, 7ന് മതപ്രഭാഷണം ഉദുമ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് അനസ് റഹ്മാനി ഉദ്ഘാടനം ചെയ്യും. കാസർകോട് ടൗൺ മുബാറക് ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് അബ്ദുറസാഖ് അബ്റാറി പ്രഭാഷണം നടത്തും. 

6ന് വൈകിട്ട് എന്റെ ഓർമ, ഫുഡ് ഫെസ്റ്റ് എന്നീ പരിപാടികൾ നടക്കും. 7ന് മതപ്രഭാഷണം കലന്തർ സഖാഫി ഉദ്ഘാടനം ചെയ്യും. ഉദുമ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് അനസ് റഹ്മാനി മൂവാറ്റുപുഴ പ്രഭാഷണം നടത്തും. തുടർന്ന് ബുർദ മജ്‌ലിസ്.7ന് വൈകിട്ട് 4ന്  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പള്ളി ഉദ്ഘാടനം ചെയ്യും. കീഴൂർ-മംഗളൂരു ഖാസി ത്വാഖ അഹമ്മദ് അൽ അസ്ഹരി വഖഫ് പ്രഖ്യാപനം നടത്തും. 5ന് സാംസ്കാരിക സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും. മൂസ മൂലയിലിനെ ആദരിക്കും. 7ന്  മുളവൂർ തങ്ങൾ മൂവാറ്റുപുഴ പ്രഭാഷണം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com