ചെറുവത്തൂർ–ചീമേനി–ഓടക്കൊല്ലി–ഭീമനടി റോഡിന്റെ നിർമാണം വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ

road
തകർന്നുകിടക്കുന്ന മൗക്കോട്–കടുമേനി റോഡ്.
SHARE

ചിറ്റാരിക്കാൽ ∙ മഴക്കാലം കഴിഞ്ഞിട്ടും ചെറുവത്തൂർ–ചീമേനി–ഓടക്കൊല്ലി–ഭീമനടി മരാമത്ത് റോഡിന്റെ പല റീച്ചുകളിലും നിർമാണം വൈകുന്നത് നാട്ടുകാർക്കു ദുരിതമാകുന്നു. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 98 കോടി രൂപ ചെലവിൽ നിർമിക്കുന്ന 50 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിൽ, പ്രവൃത്തി വൈകിയതോടെ യാത്രക്കാർ വലയുന്നു. റോഡിന്റെ മൗക്കോട്–നല്ലോംപുഴ റീച്ചിലാണ് ഇപ്പോൾ ദുരിതം ഏറെയുള്ളത്.

റോഡിന്റെ പാർശ്വഭിത്തികളും, കലുങ്കുകളുമെല്ലാം ഇവിടെ പാതിവഴിയിലാണ്. നല്ല മഴപെയ്താൽ പാതിഭാഗം മാത്രം പൂർത്തിയായ കലുങ്കുകൾക്കു സമീപം വെള്ളക്കെട്ടാകും. വെയിൽ തെളിഞ്ഞാൽ പൊടിശല്യവും രൂക്ഷമാകും. മെറ്റലുകളും മറ്റും ഇളകിയതോടെ ഈ റോഡിൽ യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രികർക്കും ദുരിതമാണ്. 

ഇതേ റോഡിന്റെ ഭാഗമായ ചിറ്റാരിക്കാൽ–ഭീമനടി റീച്ചിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും നിർമാണം ഇഴയുകയാണ്. ഇതേ റോഡിന്റെ മറ്റൊരു റീച്ചായ നല്ലോംപുഴ–പാലാവയൽ റോഡിലാകട്ടെ നിർമാണം ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്. ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരുമെല്ലാം ചേർന്നാണ് രണ്ടാഴ്ച മുൻപ് ഈ റോഡിലെ കുഴികളിൽ മണ്ണിട്ടു നികത്തിയത്. ഉൾഗ്രാമങ്ങളിൽനിന്നും പ്രധാന ടൗണുകളിലേയ്ക്കു യാത്രചെയ്യേണ്ട നാട്ടുകാരാണ് ഇവിടെയെല്ലാം ദുരിതത്തിലായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}