ADVERTISEMENT

മഞ്ചേശ്വരം ∙ ലഹരിക്കെതിരെ സമൂഹം അതീവ ജാഗ്രത പുലർത്തി കണ്ണും കാതും കൂർപ്പിച്ചിരിക്കേണ്ട സമയമാണെന്ന് എ.കെ.എം.അഷ്‌റഫ് എംഎൽഎ. മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക കോളജിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസും കോളജ് എൻഎസ്എസ് യൂണിറ്റും ചേർന്നു സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മൊന്തേറോ അധ്യക്ഷത വഹിച്ചു. 

എക്‌സൈസ് പ്രിവന്റീവ് ഓഫിസർ എൻ.ജി.രഘുനാഥ് ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി. 

കോളേജ് പ്രിൻസിപ്പൽ കെ.മുഹമ്മദ് അലി, കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ജീവേഷ് വിശ്വംഭരൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, അസിസ്റ്റന്റ് എഡിറ്റർ പ്രദീപ് നാരായണൻ എന്നിവർ പ്രസംഗിച്ചു. ബോധവൽകരണ ക്ലാസിനു ശേഷം ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് മജീഷ്യൻ ബാലചന്ദ്രൻ കൊട്ടോടിയുടെ മാജിക് ഷോ അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com