ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഉദ്ഘാടനം കഴിഞ്ഞ് 2 വർഷമായിട്ടും അമ്മയും കുഞ്ഞും ആശുപത്രി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്‍ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ഇ.ചന്ദ്രശേഖരൻ എംഎൽഎയു‌‌ടെ ഓഫിസിലേക്ക് മാർച്ച് നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രി തുറന്നു കൊടുക്കാൻ കഴിയാത്തതിൽ സ്ഥലം എംഎൽഎ ഇ.ചന്ദ്രശേഖരൻ വോട്ടർമാരോടു സമാധാനം പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഉദ്ഘാടന മാമാങ്കം നടത്തിയത്. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിക്കുകയും തുടക്കം കുറിക്കുകയും ചെയ്ത ആശുപത്രി ആറര വർഷം ഭരിച്ചിട്ടും പിണറായി സർക്കാരിനു തുറന്നു നൽകാൻ കഴിഞ്ഞിട്ടില്ല. 5 വർഷം മന്ത്രിയായി ഇരുന്ന എംഎൽഎയ്ക്കു ആശുപത്രി തുറപ്പിക്കാൻ കഴിഞ്ഞില്ല. അതിനാൽ ജനങ്ങളുടെ മുൻപിൽ എംഎൽഎ കുറ്റക്കാരന്‍ ആണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം.പി.ജാഫർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, കെ.മുഹമ്മദ് കുഞ്ഞി, എൻ.എ.ഖാലിദ്, മുബാറക് ഹസൈനാർ ഹാജി, ഷംസുദ്ദീൻ ആവിയിൽ, റംഷീദ് തോയമ്മൽ, ഖദീജ ഹമീദ്, എ.ഹമീദ് ഹാജി, ഇസ്ഹാക് കനകപ്പള്ളി, എ.പി.ഉമ്മർ, എൽ.കെ.ഇബ്രാഹിം, എൻ.എ.ഉമ്മർ, സി.എം.ഖാദർ ഹാജി, തെരുവത്ത് മൂസ ഹാജി, മുസ്തഫ തായന്നൂർ, ടി.അന്തുമാൻ, എ.സി.എ.ലത്തീഫ്, പി.എം.സി.ഫാറൂഖ്, സി.കെ.റഹ്മത്തുല്ല, ഹമീദ് ചെരക്കാടത്ത്, ടി.കെ.സുമയ്യ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com