ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജില്ലയോടുള്ള സർക്കാർ ക്രൂരത അവസാനിപ്പിക്കണമെന്നും ദയാബായിയുടെ ജീവൻ രക്ഷിക്കണമെന്നും രാജ്‌ മോഹൻ ഉണ്ണിത്താൻ എംപി. സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എയിംസ് ജനകീയ കൂട്ടായ്മ കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ ബഹുജന ഐക്യദാർഢ്യ ജീവൻ രക്ഷാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാന്തോപ്പ് മൈതാനിയിൽ നിന്നു ആരംഭിച്ച റാലി നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

എയിംസ് ജനകീയ കൂട്ടായ്മ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. വി.ഗോപി, എ.വേലായുധൻ, സി.കെ.വത്സലൻ, പ്രേമചന്ദ്രൻ ചോമ്പാല, ശരത്ത് മരക്കാപ്പ്, പി.സി.വിശ്വംഭരൻ പണിക്കർ, ഷൈജ സായി, ഷിബിൻ ഉപ്പിലിക്കൈ, രാഘവൻ തിമിരി, കെ.വി.പ്രസാദ്, ജനാർദനൻ നീലേശ്വരം, കെ.എ.രാഘവൻ, സൂര്യ നാരായണ ഭട്ട്, മുരളി പള്ളം, ശ്രീനാഥ് ശശി, ഹക്കീം ബേക്കൽ, ഫൈസൽ ചേരക്കാടത്ത്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, സെക്രട്ടറി കെ.വി.മുരളീധരൻ, അബ്ദുൽ ഖയ്യൂം, ജനകീയ കൂട്ടായ്മ ജില്ലാ ജനറൽ സെക്രട്ടറി നാസർ ചെർക്കളം, ട്രഷറർ സലീം സന്ദേശം ചൗക്കി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com