നീലേശ്വരം ∙ 15 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾ പൊളിക്കാനുള്ള കേന്ദ്രതീരുമാനം പിൻവലിക്കണമെന്ന് ഓട്ടോത്തൊഴിലാളി യൂണിയൻ സിഐടിയു ലയന– ജില്ലാ യൂണിയൻ രൂപീകരണ കൺവൻഷൻ ആവശ്യപ്പെട്ടു. മോട്ടോർ കോൺഫെഡറഫേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സിഐടിയു ജില്ലാ സെക്രട്ടറി സാബു ഏബ്രഹാം, പി.എ.റഹ്മാൻ, ടി.കെ.രാജൻ, കാറ്റാടി കുമാരൻ, ഗിരി കൃഷ്ണൻ, കെ.വി.ജനാർദനൻ, വി.വി.രമേശൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: പി.എ.റഹ്മാൻ (പ്രസി), സി.എച്ച്.കുഞ്ഞമ്പു, പി.കൃഷ്ണൻ, ടി.വി.തമ്പാൻ (വൈസ് പ്രസി), കെ.ഉണ്ണി നായർ (സെക്ര), കെ.ടി.ലോഹിതാക്ഷൻ, യു.കെ.പവിത്രൻ, അബ്ദുൽറഹ്മാൻ ധന്യവാദ് (ജോ.സെക്ര), ടി.വി.വിനോദ് (ട്രഷ).