ADVERTISEMENT

കുണ്ടംകുഴി ∙ പ്ലാസ്റ്റിക് നിരോധനത്തിന്റെ മറവിൽ വ്യാപാരികളെ ദ്രോഹിക്കുന്ന അധികൃതരുടെ സമീപനം അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി കുണ്ടംകുഴി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കു പകരം സംവിധാനം ഒരുക്കാതെ  പ്ലാസ്റ്റിക് കമ്പനികൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് പകരം കടകളിൽ കയറി ചെറുകിട വ്യാപാരികൾക്കു പിഴ ചുമത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വ്യാപാരി വ്യവസായി കുണ്ടംകുഴി യൂണിറ്റ് സമ്മേളനം  സമിതി ജില്ലാ പ്രസിഡന്റ് പി.കെ ഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി.സി  മുത്തു അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ  വിജയിച്ച വിദ്യാർഥികളേയും  മുതിർന്ന അംഗം ബി.സി മുത്തുവിനെയും  ആദരിച്ചു. സി.പ്രഭാകരൻ, സതീശൻ പറവ, ഗംഗാധരൻ, സമിതി ഏരിയ സെക്രട്ടറി ബി.എൻ  സുരേഷ്, സമിതി ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം  രാഘവൻ, എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ:സി.പ്രഭാകരൻ (പ്രസിഡന്റ്) പത്മനാഭൻ,(സെക്രട്ടറി), ഗംഗാധരൻ പെർളം ട്രഷറർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com