കാസർകോട് ജില്ലയിൽ ഇന്ന് (29-11-2022); അറിയാൻ, ഓർക്കാൻ

kasargod-ariyan-map
SHARE

ജില്ലാതല ഏകോപനസമിതി യോഗം ഇന്ന്

കാസർകോട് ∙ നവകേരളം കർമ പദ്ധതി - മാലിന്യ പരിപാലനം ജില്ലാതല ഏകോപന സമിതി യോഗം ഇന്ന് 11നു നവകേരളം ജില്ലാ മിഷൻ ഓഫിസിൽ നടത്തും.

ഡിവൈഎഫ്ഐ ജില്ലാപഠന ക്യാംപ് ഇന്ന്

കാഞ്ഞങ്ങാട് ∙ ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാംപ് ഇന്ന് 10ന് കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ നടക്കും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി.തോമസ്, സി.സത്യപാലൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.

ഓട്ടമൊബൈൽ വർക്ക്ഷോപ്പുകൾക്ക് അവധി

ചെറുവത്തൂർ ∙ അസോസിയേഷൻ ഓഫ് ഓട്ടമൊബൈൽ  വർക‌്ഷോപ്സ് കേരളയുടെ ചെറുവത്തൂർ യൂണിറ്റ് സമ്മേളനം നടക്കുന്ന നാളെ  ഈ പരിധിയിലെ മുഴുവൻ ഓട്ടമൊബൈൽ വർക്ക്ഷോപ്പുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും എന്ന് പ്രസിഡന്റ് രവി കോട്ടുമൂല അറിയിച്ചു.

അപേക്ഷ നൽകാം

കാസർകോട് ∙ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ജില്ലാ കേരളോത്സവത്തിൽ നേരിട്ട് അപേക്ഷ നൽകേണ്ട ഇനങ്ങളായ വായ്പാട്ട് (ക്ലാസിക്കൽ - ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, ഫ്ലൂട്ട്, വീണ, ഗിത്താർ എന്നീ മത്സരങ്ങളുടെ ജില്ലയിലേക്കുള്ള എൻട്രി ഡിസംബർ 5ന് 5ന് അകം ജില്ലാ ഓഫിസിൽ ലഭിക്കണം.7356336247.

അഭിമുഖം 30ന്

കാസർകോട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് 30ന് അഭിമുഖം നടത്തും. സെയിൽസ് ഓഫിസർ(2 ഒഴിവ്), യോഗ്യത: പ്ലസ്ടു, പ്രായപരിധി 25-40, ഡവലപ്മെന്റ് മാനേജർ(2), യോഗ്യത: ഏതെങ്കിലും ബിരുദം, പ്രായപരിധി 25-40. റജിസ്‌ട്രേഷനും വിവരങ്ങൾക്കും കാസർകോട് എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. 9207155700.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS