ADVERTISEMENT

ഉളിയത്തടുക്ക ∙ ശിരിബാഗിലു ഗവ.വെൽഫെയർ എൽപി സ്കൂളിനു കാസർകോട് വികസന പാക്കേജിൽ 55 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച കെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പുതിയ ഡിവിഷൻ അല്ലെങ്കിൽ ക്ലാസുകൾ അനുവദിക്കുമ്പോൾ ശിരിബാഗിലു സ്കൂൾ  ആദ്യ പരിഗണനയിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. പുതിയ കെട്ടിടത്തിൽ 2 ക്ലാസ് മുറി, ശുചിമുറി ബ്ലോക്ക്, സ്റ്റെയർ റൂം തുടങ്ങിയവ ആണ് ഉള്ളത്. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു.

മധൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ, വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, വികസന സ്ഥിരം സമിതി അധ്യക്ഷൻ രാധാകൃഷ്ണ സുർലു, ക്ഷേമകാര്യ സ്ഥിരം സമിതി  അധ്യക്ഷ യശോദ എസ് നായ്ക്ക്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഉമേഷ് ഗട്ടി, ജില്ലാ പഞ്ചായത്തംഗം ജാസ്മിൻ കബീർ, കാസർകോട് ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദ്, മധൂർ പഞ്ചായത്തംഗങ്ങളായ സി.എം.ബഷീർ, ഹബീബ് ചെട്ടുങ്കുഴി, സി.ഉദയകുമാർ, അബ്ദുൽ ജലീൽ ചെട്ടുങ്കുഴി, ഇ.അമ്പിളി, കെ.രതീഷ്,  വിദ്യാഭ്യാസ ഉപഡയറക്ടർ സി.കെ.വാസു, ഡയറ്റ് കാസർകോട് പ്രിൻസിപ്പൽ ഇൻ ചാർജ് രഘുറാം ഭട്ട്, എസ്എസ്കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഡി.നാരായണ, ഡിഇഒ എൻ.നന്ദികേശൻ,

എഇഒ അഗസ്റ്റിൻ ബർണാഡ്, കാസർകോട് ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ ടി.പ്രകാശൻ,  പിടിഎ പ്രസിഡന്റ് സക്കറിയ കുന്നിൽ, വൈസ് പ്രസിഡന്റ് ടി.കെ.പ്രദീപ്, മദർ പിടിഎ പ്രസിഡന്റ് സുമയ്യ, എസ് എം സി ചെയർമാൻ രാധാകൃഷ്ണ ഉളിയത്തടുക്ക, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി.പി.മുഹമ്മദ്, കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി. രാജ്മോഹൻ, പ്രധാനാധ്യാപിക സി.എച്ച്.ശശികല എന്നിവർ പ്രസംഗിച്ചു.

കാസർകോട് ഗവ. യു.പി സ്‌കൂളിനായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻ കുട്ടി നിർവഹിക്കുന്നു.
കാസർകോട് ഗവ. യു.പി സ്‌കൂളിനായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻ കുട്ടി നിർവഹിക്കുന്നു.

കാസർകോട്∙ ഗവ.യുപി സ്കൂളിനു കാസർകോട് വികസന പാക്കേജിൽ  35 ലക്ഷം രൂപ ചെലവിൽ പണിത കെട്ടിടം മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. എൻ.എ. നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് മുനീർ വടക്കുമ്പാടം, നഗരസഭ ചെയർമാൻ വി.എം.മുനീർ, ഉപാധ്യക്ഷ ഷംസീദ ഫിറോസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രജനി പ്രഭാകരൻ,  കൗൺസിലർ എം.ശ്രീലത, വിദ്യാഭ്യാസ ഉപഡയറക്ടർ സി.കെ.വാസു, ജനറൽ എജ്യുക്കേഷൻ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.ദിലീപ് കുമാർ,

ഡിപിസി  ഡി.നാരായണ, ഡിഇഒ എൻ.നന്ദികേശൻ, എഇഒ അഗസ്റ്റിൻ ബർണാഡോ മൊൻന്തേരോ, ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ ടി.പ്രകാശൻ, എസ് എം സി ചെയർമാൻ കെ.സി.ലൈജു മോൻ, പിടിഎ പ്രസിഡന്റ് കോടോത്ത് അനിൽകുമാർ, പൂർവ വിദ്യാർഥി അസോസിയേഷൻ  പ്രസിഡന്റ് ഡോ. ശോഭ, മദർ പിടിഎ പ്രസിഡന്റ് എൻ.കെ.രജനി,  പ്രോഗ്രാം കമ്മിറ്റി കൺവീനർ എ.ശ്രീകുമാർ, സ്റ്റാഫ് സെക്രട്ടറി എ.ജയദേവൻ, സ്കൂൾ ലീഡർ ജി.അദിത്, കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി.രാജ് മോഹൻ,  പ്രധാനാധ്യാപിക ടി.എൻ.ജയശ്രീ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com