കല്ലൻചിറ മഖാം ഉറൂസിന് തുടക്കം

makham-urus-starts
ബളാൽ കല്ലൻചിറ മഖാം ഉറൂസിനു തുടക്കം കുറിച്ച് ഉറൂസ് കമ്മിറ്റി ചെയർമാൻ എ.സി.എ.ലത്തീഫ് പതാക ഉയർത്തുന്നു.
SHARE

വെള്ളരിക്കുണ്ട് ∙ കല്ലൻചിറ മഖാം ഉറൂസിനു തുടക്കമായി. ഉറൂസ് കമ്മിറ്റി ചെയർമാൻ എ.സി.എ.ലത്തീഫ് പതാക ഉയർത്തി. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വി.കെ.അബ്ദുൽ അസീസ് അധ്യക്ഷനായി. യു.കെ.മുഹമ്മദ് ഹനീഫ നിസാമി മൊഗ്രാൽ പ്രഭാഷണം നടത്തി. എം.കെ.അബൂബക്കർ, മുബാരക് അസൈനാർ, ടി.എം.ബഷീർ, ടി.പി.സജീർ എന്നിവർ പ്രസംഗിച്ചു. മജ്‌ലി സുന്നൂർ, സ്വലാത്ത് എന്നിവയും നടന്നു.

ഇന്ന് രാത്രി 8ന് ഉറൂസ് സമ്മേളനം പഞ്ചായത്ത് അംഗം ടി.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. ഷംസുദ്ദീൻ വാഫിയുടെ പ്രഭാഷണം ഉത്തരമേഖല ദഫ്മുട്ട് മത്സരം എന്നിവ നടക്കും. നാളെ സി.കുഞ്ഞഹമ്മദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്യും. എൽ‍.കെ.ബഷീർ അധ്യക്ഷനാകും. അലി തങ്ങൾ കുമ്പോൽ മതപ്രഭാഷണം നടത്തും.

രാത്രി 11ന് സുബൈർ തോട്ടിക്കലും സംഘവും അവതരിപ്പിക്കുന്ന ഇസ്ലാമിക കഥാപ്രസംഗം– അഫ്ഹൂസിന്റെ രോമാഞ്ചം. 30ന് ഉച്ചയ്ക്കു സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും.ഉറൂസ് കമ്മറ്റി ചെയർമാൻ എ.സി.എ.ലത്തീഫ് അധ്യക്ഷനാകും. മശ്ഹൂർ ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിൽ കൂട്ട പ്രാർഥന. അന്നാദാനത്തോടെ ഉറൂസ് സമാപിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS