ഉദുമ∙ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച നാടൻ തോക്കും തിരകളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാര അട്യത്തെ കെ.സതീശൻ (36)നെയാണ് മേൽപറമ്പ് സിഐ ടി.ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും
ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച വിവരത്തെ തുടർന്നാണ് സതീശന്റെ വീട്ടിൽ പരിശോധന നടത്തിയത്. വീടിന്റെ അടുക്കള മുറിയിലായിരുന്നു 2 മീറ്റർ നീളത്തിലുള്ള തോക്ക് സൂക്ഷിച്ചിരുന്നത്. 3 തിരകളും കണ്ടെടുത്തു.എസ്ഐ വി.കെ.വിജയൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഹിതേഷ് രാമചന്ദ്രൻ, കെ.വി.ശ്രീജിത്ത്, കെ.വി.പ്രശാന്തി, ഡ്രൈവർ സക്കറിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.