കാസർകോട് ∙ മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ലയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തളങ്കര മാലിക് ദീനാർ പള്ളിയിൽ കബറടക്കി. ഇന്ന് എല്ലാ പള്ളികളിലും ജുമുഅ നിസ്കാരത്തിന് ശേഷം മയ്യിത്ത് നിസ്കാരം നടത്തണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസ്‍ലിയാർ, സംയുക്ത മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ എന്നിവർ അഭ്യർഥിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച അന്തരിച്ച ടി.ഇ.അബ്ദുല്ലയുടെ ഭൗതിക ശരീരം കോഴിക്കോട് സി.എച്ച്. സെന്ററിൽ സംസ്ഥാന നേതാക്കളുടെ ഉൾപ്പെടെ അന്തിമോചാരമേറ്റു വാങ്ങിയ ശേഷം കാസർകോട് തളങ്കരയിലെ വസതിയിൽ എത്തിക്കുകയായിരുന്നു.
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി മാലിക് ദീനാർ പളളി പരിസരത്ത് നടത്തിയ സർവകക്ഷി അനുശോചന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.പി. ഹമീദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസല്യാർ, മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി.സതീഷ്ചന്ദ്രൻ, സി.ടി.അഹമ്മദലി, എ.ഗോവിന്ദൻ നായർ, പി.കെ.ഫൈസൽ, സി.പി.ബാബു, സി.കെ.സുബൈർ, എം.സി.വടകര, കർണാടക ഹൈക്കോടതി ജഡ്ജി മുഹമ്മദ് നവാസ്, ഹനീഫ മുന്നിയൂർ,
കെ.ശ്രികാന്ത്, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, എ.കെ.എം.അഷറഫ് എംഎൽഎ, അസീസ് കടപ്പുറം, ഹരീഷ് ബി.നമ്പ്യാർ, കുര്യക്കോസ് പ്ലാപറമ്പിൽ, സി.കെ.കെ.മാണിയൂർ, കെ.പി.കുഞ്ഞിക്കണ്ണൻ, കല്ലട്ര മാഹിൻ ഹാജി, എം.ബി.യൂസുഫ്, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുൽ ഖാദർ, വി.കെ.ബാവ, പി.എം.മുനീർ, മൂസ ബി.ചെർക്കള, പ്രഫ. വി.ഗോപിനാഥൻ, ഹക്കീം കുന്നിൽ, യഹ്‌യ തളങ്കര, എം.സി.കമറുദ്ദീൻ, ഹസൈനാർ നുള്ളിപ്പാടി, കരിവെള്ളൂർ വിജയൻ, ടി. കൃഷ്ണൻ, കെ.കെ.രാജേന്ദ്രൻ, റഹ്മാൻ തായലങ്ങാടി, പത്മനാഭൻ ബ്ലാത്തൂർ, ബഷീർ ശിവപുരം, ജെറ്റോ ജോസഫ്, ഉമേശൻ, മണ്ഡലം ഭാരവാഹികളായ, എ.എം.കടവത്ത്, കല്ലട്ര അബ്ദുൽ ഖാദർ, എം.പി.ജാഫർ, കെ.എം.ഷംസുദ്ദീൻ, എം.അബ്ബാസ്, കെ.അബ്ദുല്ല കുഞ്ഞി, കെ.ബി.മുഹമ്മദ് കുഞ്ഞി, ബഷീർ വെളളിക്കോത്ത്, എം.ടി.പി.കരീം, അഷറഫ് എടനീർ, കെ.പി.മുഹമ്മദ് അഷറഫ്,
അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, മുത്തലിബ് പാറക്കെട്ട്, രാജു കൃഷ്ണൻ, അൻവർ ചേരങ്കൈ, എ.പി.ഉമ്മർ, സി.എ.അബ്ദുല്ല കുഞ്ഞി എന്നിവർ പ്രസംഗിച്ചു.നിര്യാണത്തിൽ കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജില്ലാ ജനറൽ സെക്രട്ടറി എം.എ.എച്ച്.മഹമൂദ് ചെങ്കള അനുശോചിച്ചു. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ്, സെക്രട്ടറി നാരായണ പൂജാരി, ട്രഷറർ രാജൻ കളക്കര, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി എന്നിവർ അനുശോചിച്ചു.ഫുഡ് ഗ്രെയിൻസ് ഡീലേഴ്സ് അസോസിയേഷൻ കാസർകോട് യൂണിറ്റ് പ്രസിഡന്റ് കെ.മുഹമ്മദ് വെൽക്കം, സെക്രട്ടറി ടി.എച്ച്.അബ്ദുൽ റഹ്മാൻ, ട്രഷറർ അബ്ദുൽ ജലീൽ എന്നിവരും അനുശോചിച്ചു.