വാർഷികവും സമ്മേളനവും: ആലംപാടി ∙ ആസ്ക് ആലംപാടി വാർഷികം, അനുമോദനം, സാംസ്കാരിക സമ്മേളനം, ആസ്ക് പ്രീമിയർ ലീഗ് എന്നിവ ഇന്നും നാളെയും ആലംപാടി എ.എം ഗ്രൗണ്ടിൽ നടക്കും. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും, ക്ലബ് പ്രസിഡന്റ് മുസ്തഫ എരിയപ്പാടി അധ്യക്ഷത വഹിക്കും. ആസ്ക് ഫുട്ബോൾ പ്രീമിയർ ലീഗ് നാളെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്യും.
റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി
കാസർകോട്∙ റെയിൽവേ യാത്രക്കാരോട് അവഗണന കാണിക്കുകയാണെന്നു ആരോപിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുനിൽ കടപ്പുറം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറർ മിഥുൻ, കമ്മിറ്റി അംഗങ്ങളായ സബിൻ, വിപിൻ, ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി എന്നിവർ പ്രസംഗിച്ചു.
കെട്ടിടോദ്ഘാടനം
മുന്നാട് ∙നെഹ്‌റു വായനശാല ആൻഡ് ഗ്രന്ഥാലയം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് 2 ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും.വായന ശാല പ്രസിഡന്റ് എ.ദാമോദരൻ അധ്യക്ഷത വഹിക്കും. ടി.രാഘവൻ സ്മാരക ഹാൾ ഉദ്ഘാടനം ഡിസിസി അംഗം കെ.പി കുഞ്ഞിക്കണ്ണൻ നിർവഹിക്കും.
കായർത്തോടി മഹാവിഷ്ണു ക്ഷേത്രത്തിൽ ബ്രഹ്മ കലശോത്സവം
സുള്ള്യ ∙ കായർത്തോടി മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്മ കലശോത്സവം തുടങ്ങി. നാളെ രാവിലെ 9.10 നും 9.54 നും ഇടയിൽ പ്രതിഷ്ഠ നടക്കും. 8നു കലശാഭിഷേകം, 1008 ബ്രഹ്മകലശാഭിഷേകം എന്നിവ നടക്കും. 9നു ക്ഷേത്രത്തിൽ ഉത്സവം നടക്കും. ബ്രഹ്മ കലശോത്സവത്തോടനുബന്ധിച്ച് നടന്ന ധാർമിക സഭ സുബ്രഹ്മണ്യ മഠാധിപതി സ്വാമി വിദ്യാപ്രസന്ന തീർഥ ഉദ്ഘാടനം ചെയ്തു. നഗര പഞ്ചായത്ത് പ്രസിഡന്റ് വിനയകുമാർ കന്തടുക്ക, ഡോ.ഹരപ്രസാദ് തുദിയടുക്ക, എൻ.ജയപ്രകാശ് റായ്, പി.കെ.ഉമേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ബ്രഹ്മ കലശോത്സവത്തോടനുബന്ധിച്ച് വിവിധ കലാ സാംസ്കാരിക പരിപാടികൾ, ഭജന എന്നിവ നടക്കുന്നു