ADVERTISEMENT

കാസർകോട് ∙  വർഷം 2000. കാസർകോടുകാരനായ കവി പി.എസ്.ഹമീദ് ഗാനരചനയും സംഗീതവും നിർവഹിച്ച ‘ഫാത്വിമ’ എന്ന മാപ്പിളപ്പാട്ട് ആൽബത്തിൽ എസ്.പി..ബാലസുബ്രഹ്മണ്യത്തിനൊപ്പം ഇശൽ മാധുര്യം തീർത്തത് ഇന്നലെ വിടപറ‍ഞ്ഞ വാണി ജയറാമും ചേർന്നാണ്. വാണി ജയറാം ഓർമയാകുമ്പോൾ  ലോകമെങ്ങുമുള്ള സംഗീതാസ്വാദകർക്കൊപ്പം മാപ്പിളപ്പാട്ടിന്റെ ലോകത്തും ശോകരാഗം അലയടിക്കുന്നു. 

മാപ്പിളപ്പാട്ടിൽ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെയും  വാണിയുടെയും  അരങ്ങേറ്റം അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു. മികച്ച മ്യൂസിക് കാസറ്റിനുളള കൊച്ചി ഒരുമ മിലേനിയം പുരസ്കാരം നേടിയ ‘ഫാത്വിമ’ ഗൾഫിലും വൻ വിജയം കൊയ്തു. ആൽബത്തിലെ എസ്പിബിയും വാണിയും മത്സരിച്ച് പാടിയ ‘മഴവിൽവർണം’ എന്ന യുഗ്മഗാനം ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. .

തുടർന്നു 2021ൽ ‘ഫാത്വിമ- 2’ ലും  എസ്പിബിയും വാണി ജയറാമും കൈകോർത്തു .ചെന്നൈയിലെ റിക്കോർഡിങ് വേളയിൽ വാണി ജയറാം പാടിയ മലയാള ഗാന ശകലങ്ങൾ ഇന്നും കാതിൽ മുഴങ്ങുന്നുവെന്ന് ഗാന രചയിതാവ് പി.എസ്.ഹമീദ് പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com