കാസർകോട് ∙ അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, തകർച്ചയിലേക്ക് പോവുന്ന അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങി സഹായം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ നീക്കങ്ങളിൽ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.തൃക്കരിപ്പൂരിൽ മുൻ ജില്ലാ സെക്രട്ടറി സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി.ശരത്ത് അധ്യക്ഷനായി.
ജില്ലാ കമ്മിറ്റി അംഗം സുജിത്ത് കൊടക്കാട്, ബ്ലോക്ക് സെക്രട്ടറി കെ.കനേഷ് എന്നിവർ പ്രസംഗിച്ചു.ചെറുവത്തൂരിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.സജേഷ് പ്രസംഗിച്ചു.നീലേശ്വരത്ത് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. എം.വി.ദീപേഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ്, ജില്ലാ കമ്മിറ്റി അംഗം കെ.സനുമോഹൻ എന്നിവർ പ്രസംഗിച്ചു. കാഞ്ഞങ്ങാട്ട് ജില്ലാ പ്രസിഡന്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. വിപിൻ ബല്ലത്ത് അധ്യക്ഷനായി.
ജില്ലാ കമ്മിറ്റി അംഗം അനീഷ് പുല്ലൂർ ഹരിത നാലപ്പാടം, ബ്ലോക്ക് സെക്രട്ടറി ഗിനീഷ് പ്രസംഗിച്ചു. ഉദുമയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി.മണികണ്ഠൻ പ്രസംഗിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബി.വൈശാഖ് അധ്യക്ഷനായി. കാറഡുക്കയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ.അനിഷേധ്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ പ്രശാന്ത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.വി.നവീൻ പ്രസംഗിച്ചു.