ADVERTISEMENT
കോളിയടുക്കം ∙ സ്‌കൂട്ടറിലെത്തിയ യുവാവ്‌ റോഡരികിലൂടെ നടന്നുപോയ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്ത്‌ കടന്നുകളഞ്ഞു. വയലാംകുഴി  കുണ്ടടുക്കം, ചെക്കട്ടക്കാൽ മുങ്ങത്ത്‌ വീട്ടിലെ സാവിത്രിയുടെ (55) മാലയാണു നഷ്ടമായത്. കഴിഞ്ഞ ദിവസം രാവിലെ 11നു പെരുമ്പള ശിവപുരം–ബേന്തൂർ റോഡ്‌ ജംക്‌ഷനു സമീപം ഉഗ്രാമി വളവിലാണു സംഭവം. സ്‌കൂട്ടറിലെത്തിയ ഹെൽമറ്റ്‌ ധരിച്ചെത്തിയ യുവാവ്‌ വീട്ടിലേക്ക്‌ നടന്നുപോകുന്ന സാവിത്രിയോട്‌ സ്ഥലം ചോദിച്ചു. ഇതിനിടയിലാണ്‌ സാവിത്രിയുടെ കഴുത്തിൽ നിന്ന്‌ സ്വർണമാല പൊട്ടിച്ചെടുത്തത്‌. കവർച്ചക്കാരന്റെതെന്നു സംശയിക്കുന്ന ചിത്രം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്‌. ഇത് പൊലീസ്‌ പുറത്തു വിട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com