ADVERTISEMENT

നീലേശ്വരം ∙ തൈക്കടപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ വീണ്ടും എംഡിഎംഎ പിടിച്ചു. 01.720 ഗ്രാം എംഡിഎംഎയുമായി പടന്നക്കാട് കുറുന്തൂരിലെ എ.അബ്ദുൽ സഫ്‌വാനാണ് പിടിയിലായത്. നീലേശ്വരം സിഐ, കെ.പ്രേംസദന്റെ നേതൃത്വതത്തിൽ  എസ്ഐ, ടി.വിശാഖും സംഘവുമാണ് ഇയാളെ പിടികൂടിയത്. തൈക്കടപ്പുറം സ്റ്റോർ ജംക്‌ഷനിൽ വാഹന വാഹന പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച സഫ്‌വാനെ പൊലീസും നാട്ടുകാരും പിന്തുടർന്നു പിടികൂടുകയായിരുന്നു.

   പരിശോധനയിൽ പാന്റ്സിന്റെ കീശയിലുണ്ടായിരുന്ന പഴ്സിൽ നിന്നാണ് എംഡിഎംഎ പിടിച്ചത്. സീനിയർ പൊലീസ് ഓഫിസർമാരായ പ്രഭേഷ്, സജിത്ത് കുമാർ, സി.വി.സന്തോഷ് കുമാർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.  ഒരാഴ്ച മുൻപാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന 3.93 ഗ്രാം എംഡിഎംഎയുമായി തൈക്കടപ്പുറത്തെ എ.മുഹമ്മദ് അസ്ഹറുദ്ദീൻ (25), പടന്നക്കാട് അനന്തംപള്ളയിലെ വി.വി.പ്രവീൺ (21) എന്നിവരെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com