കാഞ്ഞങ്ങാട് ∙ നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. സിപിഎം കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി അംഗം പടന്നക്കാട് കരുവളത്തെ എം.അബൂബക്കറിനെ (68) ആണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീട്ടുകാർ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി.
പെൺകുട്ടിയിൽ നിന്നു മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അബൂബക്കറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ജില്ലാ സെക്രട്ടറിക്ക് ശുപാർശ നൽകി.